Quantcast

പാളത്തിലെ അറ്റകുറ്റപണികള്‍ അടിയന്തരമായി തീര്‍ക്കുമെന്ന് റെയില്‍വെ

MediaOne Logo

Sithara

  • Published:

    31 May 2018 3:20 PM GMT

പാളത്തിലെ അറ്റകുറ്റപണികള്‍ അടിയന്തരമായി തീര്‍ക്കുമെന്ന് റെയില്‍വെ
X

പാളത്തിലെ അറ്റകുറ്റപണികള്‍ അടിയന്തരമായി തീര്‍ക്കുമെന്ന് റെയില്‍വെ

ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ പണി തീര്‍ക്കാനാണ് നിര്‍ദേശം

തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാളത്തിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കാന്‍ റെയില്‍വെ നടപടി തുടങ്ങി. സതേണ്‍ റെയില്‍വെ ട്രാക്ക് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകരാണ് ഇത്. ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ പണി തീര്‍ക്കാനാണ് നിര്‍ദ്ദേശം.

202 ഇടങ്ങളില്‍ കേടുപാടുകളുണ്ടെന്ന് നേരത്തെ റെയില്‍വെ എ‍ഞ്ചിനീയര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സ്ഥലങ്ങളിലെ പണി ഉടന്‍ തീര്‍ക്കാനാണ് നടപടി തുടങ്ങിയത്. പാളം മാറ്റേണ്ട സ്ഥലങ്ങളില്‍ അത് മാറ്റി സ്ഥാപിക്കുകയും ചെയ്യും. ബിലായിയിലെ സ്റ്റീല്‍ പ്ളാന്‍റില്‍ നിന്നാണ് പാളം കൊണ്ടുവരേണ്ടത്. ഇത് കൊണ്ടുവരാനുള്ള സംവിധാനമില്ലാത്തത് കൊണ്ട് തല്‍ക്കാല്‍ നിലവില്‍ ഇവിടെ റെയില്‍വെയുടെ കൈവശമുള്ള പാളങ്ങളാവും മാറ്റി സ്ഥാപിക്കുക. കറുകുറ്റിയില്‍ അപകടം നടന്ന സ്ഥലമുള്‍പ്പെടെയുള്ള 202 ഇടത്ത് അപകടകരമായ വിള്ളലുണ്ടെന്നായിരുന്നു എഞ്ചിനീയര്‍മാരുടെ വെളിപ്പെടുത്തല്‍.

TAGS :

Next Story