വെള്ളമില്ല, ബില്ലുമാത്രം കാക്കത്തോപ് തീരവാസികള്‍ പ്രതിഷേധത്തില്‍
വെള്ളമില്ല, ബില്ലുമാത്രം കാക്കത്തോപ് തീരവാസികള്‍ പ്രതിഷേധത്തില്‍
വെള്ളം ചോദിച്ചവര്‍ക്ക് ബില്ലു മാത്രം നല്‍കി കേരള വാട്ടര്‍ അതോറിറ്റി, കൊല്ലം കാക്കത്തോപ്പ് തീരദേശ വാസികള്‍ക്കാണ് രണ്ട് മാസമായി വെള്ളമില്ലെങ്കിലും പതിനായിരക്കണക്കിന് രൂപയുടെ ബില്ല് കിട്ടിയത്.
വെള്ളം ചോദിച്ചവര്‍ക്ക് ബില്ലു മാത്രം നല്‍കി കേരള വാട്ടര്‍ അതോറിറ്റി, കൊല്ലം കാക്കത്തോപ്പ് തീരദേശ വാസികള്‍ക്കാണ് രണ്ട് മാസമായി വെള്ളമില്ലെങ്കിലും പതിനായിരക്കണക്കിന് രൂപയുടെ ബില്ല് കിട്ടിയത്. ബില്ല് അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട്ടമ്മമാരുള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്
തീരദേശ കോളനിയായ കൊല്ലം കാക്കത്തോപ്പില്‍ കുടിവെളളം എത്തിയിട്ട് രണ്ട് മാസമായി.കുടിവെള്ളം ചോദിച്ച് പ്രദേശവാസികള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പലതവണ കയറിയിറങ്ങി. വെള്ളം മാത്രം കിട്ടിയില്ല. പക്ഷെ കുടിക്കാത്ത വെള്ളത്തിന്റെ പേരില്‍ ഇവര്‍ക്ക് ലഭിച്ച ബില്ല് പതിനായിരങ്ങളുടേതാണ്.
കഴിഞ്ഞ മാസമാണ് ഉദ്യോഗസ്ഥര്‍ ബില്ല് നല്‍കിയത്. ബില്ലടക്കാതായപ്പോള്‍ പതിവ് നടപടികളുമായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ വിച്ഛേദിക്കാന്‍. പക്ഷെ ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല. വെളളം നല്‍കാതെ ഇനി ബില്ലുമായെത്തിയ ഉപ്പുവെളളം കുടിപ്പിക്കുമെന്ന താക്കീത് നല്‍കിയാണ് വീട്ടമ്മമാര്‍ ഉദ്യോഗസ്ഥരെ മടക്കിയത്.
Adjust Story Font
16