ഇളനീര്‍ കുടിച്ചാല്‍ ഒന്നല്ല,ഒരായിരം ഗുണങ്ങള്‍
ഇളനീര്‍ കുടിച്ചാല്‍ ഒന്നല്ല,ഒരായിരം ഗുണങ്ങള്‍
ക്ഷീണമകറ്റി,ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധ ശക്തി വര്‍ദ്ധിക്കാനും ഉത്തമമാണ് ഇളനീര്‍
വേനല്‍ക്കാലമായാല്‍ കാണാം വഴിയോരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇളനീര്‍ക്കുലകള്‍. പ്രകൃതി കനിഞ്ഞു തരുന്ന ശുദ്ധമായ പാനീയം. ഇളനീരിന് ഗുണങ്ങള്‍ ഏറെയാണ്.
ക്ഷീണമകറ്റി,ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധ ശക്തി വര്‍ദ്ധിക്കാനും ഉത്തമമാണ് ഇളനീര്‍. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇളനീരില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ട്താനും. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളനീര്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യും. മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്.
ലോറിക് ആസിഡിന്റെ കലവറയാണ് കരിക്ക്. അണുബാധ തടയാന്‍ ഇത് നല്ലതാണ്. ഇളനീര്‍ എന്നും കുടിക്കുന്നത് ആരോഗ്യകരമായ മൂത്ര സംബന്ധമായ രോഗങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇളനീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയും ശരീരത്തിന് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത ടെന്‍ഷനും സ്ട്രോക്കിനും ഇളനീര്‍ കുടിക്കുനന്ത് ഗുണം ചെയ്യും. വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികള്‍ക്ക് ഇളനീര്‍ നല്ലൊരു സിദ്ധൌഷധമാണ്. മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ ഡയറ്ററി ഫൈബറും വിറ്റാമിന്‍-സി, പൊട്ടാസ്യം, മെഗ്നീഷ്യം, മാംഗനീസ് എന്നീ ധാതുക്കളും ഇതില അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെയും ക്ലോറൈഡിന്റെയും പാര്‍ശ്വഫലങ്ങളെ കുറിച്ച് പേടിയും വേണ്ട.
ശരീരഭാരം കുറക്കുന്നതിന് ഇളനീര്‍ വളരെ നല്ലതാണ്. ഭക്ഷണത്തോടുള്ള അത്യാര്‍ത്തിക്ക് ശമനം വരുത്തുന്ന ഈ പാനീയത്തില്‍ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്. കരിക്കിന്‍ വെള്ളത്തില്‍ ലീനമായ പൊട്ടാസ്യം, മെഗ്നീഷ്യം ധാതുക്കള്‍ കിഡ് നിയിലെ കല്ലിനെ അലിയിച്ചുകളയും. മുഖക്കുരു, കലകള്‍, ചുളിവുകള്‍, ചര്‍മ്മം വലിഞ്ഞുണ്ടാകുന്ന പാടുകള്‍, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇളനീര്‍ ഉത്തമമാണ്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീര്‍.
മുഖക്കുരു, കലകള്‍, ചുളിവുകള്‍, ചര്‍മ്മം വലിഞ്ഞുണ്ടാകുന്ന പാടുകള്‍, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇളനീര്‍ പരിഹാരമാണ്. കിടക്കാന്‍ നേരം ഈ കലകളില്‍ നീര്‍ പുരട്ടുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് തീര്‍ച്ചയായും ഫലം കാണും.
Adjust Story Font
16