Quantcast

വിലത്തകര്‍ച്ചക്കൊപ്പം നോട്ട് ക്ഷാമം: റബര്‍ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരം

MediaOne Logo

Sithara

  • Published:

    31 May 2018 10:48 PM GMT

വിലത്തകര്‍ച്ചക്കൊപ്പം നോട്ട് ക്ഷാമം: റബര്‍ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരം
X

വിലത്തകര്‍ച്ചക്കൊപ്പം നോട്ട് ക്ഷാമം: റബര്‍ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരം

വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായി 1000, 500 നോട്ടുകളുടെ പിന്‍വലിക്കല്‍.

വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായി 1000, 500 നോട്ടുകളുടെ പിന്‍വലിക്കല്‍. ചെറുകിട റബര്‍ കര്‍ഷകരെയും ഉല്‍പാദക സംഘങ്ങളെയും ടാപ്പിംഗ് തൊഴിലാളികളെയും വലിയ നോട്ടുകളുടെ പിന്‍വലിക്കല്‍ സാരമായി ബാധിച്ചു.

റബര്‍ വില തകര്‍ന്ന് കിലോയ്ക്ക് 121 രൂപയിലെത്തി നില്‍ക്കുമ്പോഴാണ് ഉള്ള വില വാങ്ങിയെടുക്കാനാകാത്ത അവസ്ഥയില്‍ കാര്യങ്ങളെത്തിയത്. ചെറുകിട റബ്ബര്‍ കര്‍ഷകരും റബര്‍ ഉല്‍പാദകസംഘങ്ങളും 1000, 500 രൂപാ നോട്ടുകള്‍ മാറാനാകാതെ നട്ടം തിരിയുകയാണ്. നോട്ടുകളുടെ അഭാവം ഉള്ളതിനാല്‍ റബര്‍ ഉല്‍പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പണം നല്‍കാതെയായി. കര്‍ഷകരാകട്ടെ ടാപ്പിംഗ് തൊഴിലാളികളോട് കടം പറയുന്ന അവസ്ഥയും. മൂന്ന് വിഭാഗവും ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ നന്നേ പാടുപെടുകയാണ്.

ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ പണമിടപാടുകള്‍ കൂടുതലായി നടത്തുക സഹകരണ ബാങ്കുകളിലാണ്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ വലിയ നോട്ടുകള്‍ മാറാനാകാതെയും സ്വീകരിക്കാതെയും വന്നപ്പോള്‍ ആയിരക്കണക്കിന് റബ്ബര്‍ കര്‍ഷകരും ടാപ്പിംഗ് തൊഴിലാളികളും ഒരുപോലെ ദുരിതത്തിലായി.

TAGS :

Next Story