ശബരിമല; ഭഗവാനും ഭക്തനും ഒന്നാകുന്നയിടം
ശബരിമല; ഭഗവാനും ഭക്തനും ഒന്നാകുന്നയിടം
പതിനെട്ടാം പടി കയറിയെത്തുന്ന ഓരോ ഭക്തനെയും വരവേല്‍ക്കുന്നത്, തത്വമസിയെന്ന വാചകമാണ്. അതു നീയാകുന്നുവെന്ന അര്‍ത്ഥമുള്ള വേദാന്ത വചനം
ജാതിമത ചിന്തകള്‍ക്ക് അതീതമായി ഭഗവാനും ഭക്തനും ഒന്നാകുന്നുവെന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത. ഭക്തനും ദേവനും തമ്മിലുള്ള ഭേദഭാവങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ഇവിടുത്തെ ഓരോ ചടങ്ങുകളും. ശ്രീകോവിലിനു മുന്‍പിലെ തത്വമസിയെന്ന വാചകവും സൂചിപ്പിയ്ക്കുന്നത് ഇതുതന്നെ.
പതിനെട്ടാം പടി കയറിയെത്തുന്ന ഓരോ ഭക്തനെയും വരവേല്‍ക്കുന്നത്, തത്വമസിയെന്ന വാചകമാണ്. അതു നീയാകുന്നുവെന്ന അര്‍ത്ഥമുള്ള വേദാന്ത വചനം. കഠിന വ്രതമെടുത്ത് പതിനെട്ടാം പടി കയറിയെത്തുന്ന ഓരോ ഭക്തനും തിരിച്ചറിയുന്നത്, താന്‍ തേടി വന്ന ദൈവീക ഭാവം താന്‍ തന്നെയാണെന്ന തത്വമാണ്. നീ തേടി വന്നതെന്തോ അത് നീ തന്നെയാണെന്ന അര്‍ത്ഥം വരുന്ന തത്വമസിയെന്ന വാക്യം ശ്രീകോവിലിനു മുന്‍പില്‍ കാണുന്പോള്‍ ഓരോ ഭക്തനും തിരിച്ചറിയേണ്ടതും അതു തന്നെ.
പതിനെട്ടാം പടിയ്ക്കു കീഴില്‍ നാളികേരം ഉടച്ചു വേണം ഒരോ ഭക്തനും പടി കയറാന്‍, തന്റെയുള്ളിലെ അഹംഭോദത്തെയാണ് നാളികേരമായി സങ്കല്‍പിച്ച് എറിഞ്ഞുടയ്ക്കുന്നത്. അഹംഭോദം ഇല്ലാതാകുമ്പോഴാണ് ക്ഷേത്രത്തിനുള്ളിലെ ചൈതന്യം നീതന്നെയാണെന്ന തത്വമസി പൊരുള്‍ തിരിച്ചറിയാന്‍ കഴിയുക.
Adjust Story Font
16