മാട്രിമോണി വെബ്സൈറ്റില്‍ പരസ്യം, ഡിവൈഐഫ്ഐ നേതാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
മാട്രിമോണി വെബ്സൈറ്റില്‍ പരസ്യം, ഡിവൈഐഫ്ഐ നേതാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
വിവാഹാലോചനകള്‍ തേടി ചാവറ മാട്രിമോണി എന്ന വെബൈ സൈറ്റില്‍ ചിന്തയുടേതായി വന്ന പരസ്യമാണ് വിവാദത്തിന് കാരണം. എന്നാല്‍ താനോ അമ്മയോ അറിയാതെയാണ് ഇത്തരമൊരു പരസ്യം വന്നതെന്നും ചാവറയില്‍ ഇതാരാണ് നല്‍കിയതെന്ന്
വൈവാഹിക വെബ്സൈറ്റുകളില്‍ പരസ്യം നല്‍കുന്നത് ഇന്നൊരു പതിവാണ്. എന്നാല്‍ ജാതിക്കും മതത്തിനും അതീതമാണെന്ന് അവകാശപ്പെടുകയും ഇത്തരം ചിന്തകള്‍ക്കെതിരെ പ്രസംഗിക്കുകയും ചെയ്യുന്ന ഒരാള്‍ കത്തോലിക്ക വൈദികര്‍ നടത്തുന്ന ഒരു മാട്രിമോണി വെബ്സൈറ്റില്‍ എന്തിന് പരസ്യം നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച വിഷയം. ഡിവൈഎഫ്ഐ നേതാവും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോമാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുള്ളത്. വിവാഹാലോചനകള്‍ തേടി ചാവറ മാട്രിമോണി എന്ന വെബൈ സൈറ്റില്‍ ചിന്തയുടേതായി വന്ന പരസ്യമാണ് വിവാദത്തിന് കാരണം. എന്നാല്‍ താനോ അമ്മയോ അറിയാതെയാണ് ഇത്തരമൊരു പരസ്യം വന്നതെന്നും ചാവറയില്‍ ഇതാരാണ് നല്‍കിയതെന്ന് പരിശോധിക്കുമെന്നുമാണ് ചിന്തയുടെ വിശദീകരണം.
ചിന്തയെപ്പോലെ പുരോഗമ ചിന്ത പ്രകടിപ്പിക്കുന്നവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് വിവാഹ പരസ്യമെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്
Adjust Story Font
16