നികേഷ് കുമാറിന് വോട്ട് ചെയ്യില്ലെന്ന് എംവിആറിന്റെ സഹോദരി
നികേഷ് കുമാറിന് വോട്ട് ചെയ്യില്ലെന്ന് എംവിആറിന്റെ സഹോദരി
എംവി നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എംവി രാഘവന്റെ സഹോദരി.
എംവി നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എംവി രാഘവന്റെ സഹോദരി. രാഘവനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തവര്‍ക്കൊപ്പം നികേഷ് കൂട്ടുകൂടിയത് അംഗീകരിക്കാനാവില്ല. നികേഷിന് താനും കുടുംബാംഗങ്ങളും വോട്ട് ചെയ്യില്ലന്നും സഹോദരി ലക്ഷ്മിയമ്മ പറഞ്ഞു.
കൂത്ത്പറമ്പ് വെടിവെപ്പിനുശേഷം എംവി രാഘവന്റെ പാപ്പിനിശേരിയിലെ തറവാട് വീട് അടക്കം സിപിഎം പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന രാഘവന്റെ ഏക സഹോദരി ലക്ഷ്മിയമ്മ അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. അതുകൊണ്ട് തന്നെ രാഘവന്റെ മകന്‍ സിപിഎം പിന്തുണയോടെ മത്സരിക്കാനെത്തുന്നത് ലക്ഷ്മിയമ്മക്ക് അംഗീകരിക്കാനാവില്ല.
തന്റെയും കുടുംബത്തിന്റെയും വോട്ട് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി കെഎം ഷാജിക്കാണന്നും ലക്ഷ്മിയമ്മ ഉറപ്പിച്ച് പറയുന്നു. രാവിലെ രാഘവന്റെ തറവാട്ട് വീട്ടില്‍ എത്തിയ കെഎം ഷാജിയെ ലക്ഷ്മിയമ്മ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. എംവി രാഘവന്റെ അവസാനകാലത്ത് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് കുടുംബത്തിലും പ്രതിഫലിച്ചിരുന്നു. ഈ ഭിന്നിപ്പ് നികേഷിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കൂടുതല്‍ രൂക്ഷമാവുകയാണ്.
Adjust Story Font
16