മിഷേലിന്‍റെ ഫോണും ബാഗും കണ്ടെത്താന്‍ തിരച്ചില്‍
മിഷേലിന്‍റെ ഫോണും ബാഗും കണ്ടെത്താന്‍ തിരച്ചില്‍
ഗോശ്രീ പാലത്തിന് താഴെ മിഷേലിന്‍റെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണ്.
ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താനായി ക്രൈംബ്രാഞ്ച് കായലില്‍ പരിശോധന നടത്തി. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു പരിശോധന. എട്ടു മണിക്കൂറോളം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
രാവിലെ പത്തോടെ തുടങ്ങിയ തെരച്ചില്‍ വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ലഭിക്കാത്തതിനാല്‍ സ്വകാര്യ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തിയത്. നിലവിലെ
തെളിവുകള്‍ പ്രകാരം കാണാതായ ദിവസം വൈകിട്ട് 7.45ഓടെയാണ് മിഷേല്‍ കായലിലേക്ക് ചാടിയതെന്ന് പൊലീസ് കരുതുന്നു.
ഇതിന് പ്രേരകമായ വസ്തുതകള്‍ ഫോണിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍
തെളിവുകള്‍ മൊബൈലില്‍ ഫോണില്‍ നിന്നും കണ്ടെത്താന്‍ സാധിക്കുമെന്ന നിഗമനത്തിലാണ് ക്രൈബാഞ്ച് സംഘം. അറസ്റ്റിലായ ക്രോണിന്‍ മിഷേലിന് അയച്ച മെസേജുകളാണ് ഇപ്പോള്‍ കേസിലെ നിര്‍ണ്ണായക തെളിവുകള്‍.
Adjust Story Font
16