Quantcast

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും

MediaOne Logo
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും
X

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും

കേസ് അന്വേഷണത്തോട് സഹകരിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പള്‍സര്‍ സുനിയും വിജേഷും കോടതിയില്‍ ആവശ്യം ഉന്നയിക്കും. എന്നാല്‍ അന്വേഷണ പൂര്‍ത്തിയാകാത്ത..

നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതികളായ പള്‍സര്‍ സുനിയുടേയും വിജേഷിന്‍റെയും റിമാന്‍റ് കാലവധി ഇന്ന് അവസാനിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുക്കാന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

രണ്ട് തവണ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയതിന് ശേഷമാണ് പള്‍സര്‍ സുനിയെയും വിജേഷിനെയും ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തത്. എല്ലാ പ്രതികളെയും പിടിച്ചുവെങ്കിലും ഇതുവരെ നിര്‍ണ്ണായകമായ തെളിവുകളായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പള്‍സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസ് അന്വേഷണത്തോട് സഹകരിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പള്‍സര്‍ സുനിയും വിജേഷും കോടതിയില്‍ ആവശ്യം ഉന്നയിക്കും. എന്നാല്‍ അന്വേഷണ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പൊലീസ് ഇതിനെ എതിര്‍ക്കും. നേരത്തെ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.

Next Story