പിണറായിയെ കുറിച്ച് അന്ന് ജിഷ്ണു പറഞ്ഞത് വീണ്ടും വൈറലാകുമ്പോള്‍....
പിണറായിയെ കുറിച്ച് അന്ന് ജിഷ്ണു പറഞ്ഞത് വീണ്ടും വൈറലാകുമ്പോള്‍....
ജിഷ്ണു പ്രണോയുടെ കുടുംബത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ജിഷ്ണുവിന്‍റെ പോസ്റ്റ് വീണ്ടും വൈറലാകുന്നു
''പിണറായിയെന്നു
കേൾക്കുമ്പോൾ
ചിലർ അഭിമാനിക്കും...
ചിലർ ഭയക്കും...
ചിലരു കെടന്നു മോങ്ങും...
ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും...
അവഗണിച്ചേക്കുക....
അഭിമാനം കൊള്ളുന്നു
ഇരട്ട ചങ്കുള്ള
ഈ ജനനേതാവിനെയോർത്ത്..
ലാൽസലാം......''
2016 മെയ് 21 നാണ് ജിഷ്ണു പ്രണോയ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ കുറിപ്പിടുന്നത്. 2016 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, ഇനിയുള്ള അഞ്ചുവര്‍ഷക്കാലം സംസ്ഥാനത്തെ പിണറായി നയിക്കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനത്തിലും, പിണറായിയെന്ന മുഖ്യമന്ത്രിയിലും അത്രയേറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി സഖാവ്. താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്നതിലും അവന്‍ അത്രയേറെ അഭിമാനിച്ചിരുന്നു.
''നെറ്റിയിലെ ചന്ദനകുറിയോ....
തലയിലെ തട്ടമോ......
കഴുത്തിലെ കുരിശോ....
നോക്കാതെ സ്നേഹിക്കാൻ കഴിയുന്നവൻ ആരാണോ അവനാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ .....
വർഗീയവാദികളോട് പറയുന്നു ഞാനൊരു #കമ്മ്യൂണിസ്റ്റ്കാരൻ
ഇതെന്റെ #ConfidentUm #അഹങ്കാരവും!!!!!!!!'' -അതേ ദിവസം തന്നെ ജിഷ്ണു ഫെയ്സ്ബുക്കിലിട്ട മറ്റൊരു സ്റ്റാറ്റസ് ആണിത്.
ജിഷ്ണുവിന്റെ ഈ രണ്ട് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും എതിരായ പൊലീസ് നടപടിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത്. പൊലീസ് അമ്മയോട് കാണിച്ച അതിക്രമത്തിന് മാപ്പ് ചോദിച്ചാണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിനക്ക് തെറ്റിപ്പോയല്ലോയെന്നാണ് മറ്റ് ചിലരുടെ പരാമര്‍ശം.
Adjust Story Font
16