നോക്കുകൂലിയും, അമിത കൂലിയും എതിര്‍ത്ത് മുഖ്യമന്ത്രി
നോക്കുകൂലിയും, അമിത കൂലിയും എതിര്‍ത്ത് മുഖ്യമന്ത്രി
കാട്ടക്കട ശശിയെ പുതിയ പ്രസിഡന്റായും സി കെ മണി ശങ്കറിനെ ജനറല്‍ സെക്രട്ടരിയായും സമ്മേളനം തിരഞ്ഞെടുത്തു.
നോക്ക് കൂലിയും, അമിത കൂലിയും എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഐടിയു ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി പ്രതികരണം. കാട്ടക്കട ശശിയെ പുതിയ പ്രസിഡന്റായും സി കെ മണി ശങ്കറിനെ ജനറല്‍ സെക്രട്ടരിയായും സമ്മേളനം തിരഞ്ഞെടുത്തു.
കോട്ടയത്ത് നടന്ന ഹെഡ് ലോഡ് അന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് നോക്ക് കൂലിക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ നോക്ക് കൂലിയും അമിത കൂലിയും ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തൊഴില്‍ കാര്‍ഡ് നല്‍കുന്നതിനുള്ള അനുമതി എഎല്‍ഒമാരില്‍ നിന്ന് ക്ഷേമനിധി ബോര്‍ഡിന് കൈമാറുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുകയാണെന്നും പിണറായി പറഞ്ഞു. കാട്ടാക്കട ശശിയെ പുതിയ പ്രസിഡന്റായ തിരഞ്ഞടുത്ത സമ്മേളനം സികെ മണിശങ്കറിനെ ജനറല്‍ സെക്രട്ടറിയായും
തിരഞ്ഞെടുത്തു. 74 പേരടങ്ങുന്നതാണ് പുതിയ സംസ്ഥാന സമിതി. മൂന്ന് ദിവസമായി നടന്ന സമ്മേളനത്തില്‍ 382 പ്രതിനിധികള്‍ പങ്കെടുത്തു.
Adjust Story Font
16