കശാപ്പ് നിരോധനത്തിനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്
വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സി എന്‍ രാമചന്ദ്രനാണ് ജുഡീഷ്യല്‍ കമ്മീഷന്‍ തലവന്‍.
കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാൻ മന്ത്രിസഭ തീരുമാനം.വിജ്ഞാപനം ഭരണഘടന നൽകുന്ന മൌലികാവകാശങ്ങളുടെ നഗ്നമായ സംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര തീരുമാനത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളനവും മുഖ്യമന്ത്രിമാരുടെ യോഗവും വിളിച്ചുചേർക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
കശാപ്പു നിരോധനത്തിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സർക്കാർ തീരുമാനം.കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമ വിദഗദ്ധരുമായി ആലോചിച്ചശേഷം കോടതിയെ സമീപിക്കാനാണ് മന്ത്രിസഭയോഗത്തിൽ ധാരണയായത്. സംസ്ഥാനത്തിൻറ അധികാര പരിധിയിലേക്ക് ചട്ടങ്ങളിലൂടെ കടന്നുകയറാനുളള കേന്ദ്രശ്രമമാണ് വിജ്ഞാപനത്തിലൂടെ പുറത്ത് വന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വിജ്ഞാപനത്തിനെതിരെ നിയമനിർമ്മാണമുൾപ്പടെയുളള കാര്യങ്ങൾ ആലോചിക്കുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കും.വിഷയത്തിൽ അഭിപ്രായഐക്യം ഉണ്ടാക്കാൻ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർക്കുന്നതിന് മുൻകയ്യെടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Adjust Story Font
16