സന്തോഷ് മാധവന് ഭൂമി; പരാതിക്കാരനില്‍ നിന്നു മൊഴിയെടുത്തു
സന്തോഷ് മാധവന് ഭൂമി; പരാതിക്കാരനില്‍ നിന്നു മൊഴിയെടുത്തു
സന്തോഷ് മാധവന് ഭൂമി പതിച്ച് നല്‍കിയ കേസില്‍ വിജിലന്‍സ് പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തു.
സന്തോഷ് മാധവന് ഭൂമി പതിച്ച് നല്‍കിയ കേസില്‍ വിജിലന്‍സ് പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തു. അന്വേഷണ ചുമതലയുള്ള എസ്‍പി കെ. ജയകുമാര്‍ നേരിട്ടെത്തിയാണ് പരാതിക്കാരനായ അഡ്വക്കേറ്റ് ഗിരീഷില്‍ നിന്നും മൊഴിയെടുത്തത്. നിയമപരമായി നിലനില്‍ക്കാത്ത വിഎസിനെതിരായ ഭൂമി ഇടപാട് കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഈ കേസില്‍ സ്വീകരിക്കാത്തത് ശരിയല്ലെന്ന് ഗിരീഷ് അന്വേഷണ സംഘത്തെ അറിയിച്ചു.
കഴിഞ്ഞ മാസം 30 നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മന്ത്രി അടൂര്‍ പ്രാകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ടത്. 15 ദിവസത്തിനകം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ാരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എസ്പി ജയകുമാര്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും മൊഴിയെടുത്ത എസ്പി, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തു. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ അഡ്വക്കേറ്റ് ഗിരീഷില്‍ നിന്നും മൊഴിയെടുത്തത്. സന്തോഷ് മാധവന് ഭൂമി പതിച്ച നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് അടക്കമുള്ള ചില തെളിവുകള്‍ ഇയാള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് സൂചന.
വിവാദ ഉത്തരവില്‍ ഐടി വകുപ്പിനും വ്യവസായ വകുപ്പിനും പങ്കുണ്ട്. ആയതിനാല്‍ ഈ വകുപ്പുകളേയും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും ഗിരീഷ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. അതേസമയം വിഎസിനെതിരായ ഭൂമിദാനക്കേസിലും അടൂര്‍ പ്രകാശിനെതിരായ കേസിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ട് നിലപാട് സ്വീകരിക്കുന്നതെന്ന് ഗിരീഷ് ആരോപിച്ചു. ഗിരീഷിനെ കുടാതെ പറവൂര്‍ കൊടുങ്ങലൂര്‍ തഹസില്‍ദാര്‍മാരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ജില്ലാ കലക്ടറില്‍ നിന്നും സന്തോഷ് മാധവനില്‍ നിന്നും ഉടന്‍ മൊഴിയെടുത്തേക്കുമെന്നാണ് സൂചന.
Adjust Story Font
16