അന്യമതക്കാരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍
അന്യമതക്കാരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍
എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് യോഗാ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയാണ് പരാതി.
ഇതര മതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണെന്ന് വെളിപ്പെടുത്തല്‍. തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് ഘര്‍വാപസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവിട്ടത്. ഹില്‍പാലസ് പൊലീസിലും ഹൈക്കോടതിയിലും യുവതി പരാതി നല്‍കി. ഇസ്‍ലാം സ്വീകരിച്ച കാസര്‍കോട്ടെ ആതിരയെ തിരിച്ച് മതംമാറ്റിയ ഈ കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികളെ പാര്‍പിച്ചിട്ടുണ്ടെന്നും യുവതി മീഡിയവണിനോട് വെളിപ്പെടുത്തി.
ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത തൃശൂര്‍ സ്വദേശിയായ ആയുര്‍വേദ ഡോക്ടറെ കഴിഞ്ഞ ജൂലൈ 31നാണ് എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിക്കുന്നത്. ഒറ്റക്കുള്ള കൌണ്‍സിലിങ് ആയതോടെ ഭീഷണി തുടങ്ങി. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമായി മര്‍ദിക്കും. അഹിന്ദുക്കളെ വിവാഹം ചെയ്ത 65 കുട്ടികള്‍ ഇപ്പോള്‍ ആ കേന്ദ്രത്തിലുണ്ട്. കാസര്‍കോട്ടെ ആതിരയും താനുള്ളപ്പോള്‍ അവിടെയുണ്ടായിരുന്നു. സാഹസികമായാണ് യുവതി ഈ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടത്. യോഗ കേന്ദ്രത്തിലെ പീഡനങ്ങളെ കുറിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സേറ്റേഷനിലും ഹൈക്കോടതിയിലും യുവതി പരാതി നല്‍കി.
Adjust Story Font
16