Quantcast

വടക്കന്‍ കേരളത്തിലും കടല്‍ പ്രക്ഷുബ്ദം; കണ്ണൂരില്‍ ഒരാള്‍ മരിച്ചു

MediaOne Logo

Jaisy

  • Published:

    31 May 2018 4:27 PM GMT

തലശ്ശേരിയില്‍ കടല്‍ക്ഷോഭത്തിലും ശക്തമായ കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി

വടക്കന്‍ കേരളത്തിലും കടല്‍ പലയിടത്തും ഇന്നും പ്രക്ഷുബ്ദമാണ്. കണ്ണൂര്‍ ആയിക്കരയില്‍ കാറ്റില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തലശ്ശേരിയില്‍ കടല്‍ക്ഷോഭത്തിലും ശക്തമായ കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി.

വടക്കന്‍ തീരത്ത് ഇന്ന് രാവിലെ പതിനൊന്നിനും പതിനൊന്നരക്കുമിടയില്‍ വന്‍ തിരമാലകള്‍ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇത്തരം തിരമാലകള്‍ ഉണ്ടായില്ല. പക്ഷെ വടക്കന്‍ കേരളത്തില്‍ പലയിടത്തും കടല്‍ ഇന്നും പ്രക്ഷുബ്ദമായിരുന്നു. കണ്ണൂര്‍ ആയിക്കരയിലാണ് ഇന്ന് ശക്തമായ കാറ്റില്‍ ആളപായമുണ്ടായത്. കടല്‍ തീരത്തെ പഴയ ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണാണ് അപകടം. ആയിക്കര തയ്യില്‍ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കാസര്‍കോട് നീലേശ്വരത്ത് ഇന്നലെ തോണി മറിഞ്ഞ് കാണാതായ സുനില്‍കുമാറിനെ വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. തലശ്ശേരിയില്‍ കടല്‍ ക്ഷോഭത്തില്‍ ജനറല്‍ ആശുപത്രിക്ക് പരിസരത്തെ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും മത്സ്യതൊഴിലാളികളുടെ ഷെഡുകള്‍ തകരുകയും ചെയ്തു. തീരത്തോട് ചേര്‍ന്നുള്ള ജനറല്‍ ആശുപത്രി വാര്‍ഡിലെ രോഗികളെ മാറ്റുകയും പ്രദേശത്തെ നാനൂറ് കുടുംബങ്ങളെ മാറ്റി മാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കടലുണ്ടി, കാപ്പാട്,കൊയിലാണ്ടി എന്നിവിടങ്ങില്‍ കടല്‍ മീറ്ററുകളോളം ഉള്‍വലിഞ്ഞു. വടകരയിലും ശക്തമായ കടല്‍ ക്ഷോഭമുണ്ട്. ജില്ല കലക്ടര്‍ യു വി ജോസ് തീരദേശ മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. മലപ്പുറം ജില്ലയിലെ പൊന്നാനി,താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഇന്നും പ്രക്ഷുബ്ദമാണ്.വടക്കന്‍ ജില്ലകളിലെ തീരദേശത്ത് താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

TAGS :

Next Story