ഇ.അഹമ്മദ് ഓര്‍മയായിട്ട് ഒരു വര്‍ഷം
ഇ.അഹമ്മദ് ഓര്‍മയായിട്ട് ഒരു വര്‍ഷം
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ട ഇടങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തി.
ഇന്ത്യയുടെ അന്താരാഷ്ട്ര മുഖങ്ങളില്‍ ഒന്നായിരുന്ന ഇ.അഹമ്മദ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. ന്യൂനപക്ഷങ്ങള്‍ നിലനില്‍പ് പ്രതിസന്ധി നേരിടുന്ന പുതിയ സാഹചര്യത്തില്‍ ഇ.അഹമ്മദിന്റെ അഭാവം ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രകടമാണ്.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഇ.അഹമ്മദ് ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവും പാര്‍ലമെന്‍റില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദവുമായിരുന്നു. നിരവധി അന്താരാഷ്ട്ര ദൌത്യങ്ങള്‍ക്ക് രാജ്യം അഹമ്മദിനെ ചുമതലപ്പെടുത്തി. വിദേശ രാജ്യങ്ങളുടെ തവലന്‍മാരുമായി അടുത്ത ബന്ധം സൂക്ഷിച്ച അഹമ്മദ് നയതന്ത്ര രംഗത്ത് ഇന്ത്യയുടെ സൌഭാഗ്യങ്ങളില്‍ ഒന്ന് കൂടിയായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ട ഇടങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തി.
അഹമ്മദ് വിടവാങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ അഭാവം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പ്രകടമാണ്. കേരളത്തില്‍ മാത്രം ശക്തിയുള്ള പാര്‍ട്ടിയുടെ നേതാവെന്ന പരിമിതി മറികടന്ന നേതാവായിരുന്നു ഇ.അഹമ്മദ്. ന്യൂനപക്ഷങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് അഹമ്മദിനെ പോലൊരു നേതാവിന്റെ അഭാവം പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രകടമാണ്. പലസ്തീന്‍ വിരുദ്ധവും ഇസ്രായേല്‍ അനുകൂലവുമായി ഇന്ത്യയുടെ വിദേശ നയം വല്ലാതെ മാറുമ്പോള്‍ ഇ.അഹമ്മദ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാവുകയാണ്.
Adjust Story Font
16