Quantcast

ഇന്ത്യ വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍ തന്നെ നടന്നേക്കും

MediaOne Logo

Subin

  • Published:

    31 May 2018 1:05 PM GMT

ഇന്ത്യ വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍ തന്നെ നടന്നേക്കും
X

ഇന്ത്യ വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍ തന്നെ നടന്നേക്കും

ടര്‍ഫിന് കേടുപാടുകള്‍ വരാത്ത തരത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ തന്നെ നടത്താന്‍ വീണ്ടും വഴിതെളിയുന്നു. ടര്‍ഫിന് കേടുപാടുകള്‍ വരാത്ത തരത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടാന്‍ കെസിഎയും കെഎഫ്എയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായതായി ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ അറിയിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളും ജിസിസിഎ വിളിച്ച് ചേര്‍ത്ത ചര്‍ച്ചക്കെത്തിയിരുന്നു. ടര്‍ഫിന് കേടുപാടുണ്ടാകരുതെന്ന നിലപാട് മാത്രമാണ് കേരള ഫുട്‌ബോള്‍ ഫെഡറേഷനും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തേക്ക് ഏകദിന മത്സരം മാറ്റിയാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് കെസിഎയും യോഗത്തില്‍ വിശദീകരിച്ചു. ടര്‍ഫിന് മാരകമായ കേടുപാടുകള്‍ വരുത്താതെയാണെങ്കില്‍ ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ തന്നെ നടക്കട്ടെ എന്നാണ് ജിസിഡിഎയുടെ നിലപാട്.

ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനം എടുക്കും. ടര്‍ഫ് പൊളിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് മത്സരം നടത്തുന്നതിനെ എതിര്‍ത്തിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ചയില്‍ കടുത്ത നിലപാട് സ്വീകരിച്ചില്ല. പുതിയ സാഹചര്യത്തില്‍ മത്സരം കൊച്ചിയില്‍ തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

TAGS :

Next Story