Quantcast

സഭാ ഭൂമിയിടപാട് കേസ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

MediaOne Logo

Jaisy

  • Published:

    31 May 2018 9:16 AM GMT

സഭാ ഭൂമിയിടപാട് കേസ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി
X

സഭാ ഭൂമിയിടപാട് കേസ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

അന്വേഷണത്തിന് മേലുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഭാ വിശ്വാസി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ കോടതിയില്‍ ഹരജി നല്‍കി.

എന്നാല്‍ ഇട നിലക്കാരന്‍ ഷൈന്‍‌ വര്‍‌ഗ്ഗീസ് നെതിരായ എഫ്ഐ ആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരാണ് ഹരജിയെന്ന് മാര്‍ട്ടിന്‍ വിശദീകരിച്ചു. കേസില്‍ കര്‍ദിനാള്‍ പക്ഷവും സുപ്രീം കോടതിയെ സമീപിച്ചു. ഈ മാസം 16നാണ് വിവാദ ഭൂമി ഇടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. കര്‍ദ്ദിനാളിന്റെ അപ്പീലിലിലായിരുന്നു നടപടി. ഭൂമി ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് കര്‍ദ്ദിനാളിനെതിരെ രംഗത്തെത്തി ഷൈന്‍‌ വര്‍ഗീസിന് മേല്‍ ചുമത്തിയിരുന്ന എഫ് ഐ ആറും അന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് സുപ്രീം കോടതില്‍ ഹരജി. അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന് മാര്‍ട്ടിന്റെ അഭിഭാഷകര്‍ നാളെ തന്നെ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ ഹാജരയേക്കും എന്നാണ് വിവരം, അതേസമയം കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ നടപടി കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ പക്ഷവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫാദര്‍ സെബാസ്റ്റന്‍ വടക്കുമ്പാടമാണ് സുപ്രീം കോടതിയില്‍ തടസ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

TAGS :

Next Story