റേഡിയോ ജോക്കിയുടെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
റേഡിയോ ജോക്കിയുടെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
കൊലയാളി സംഘത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഷംസീറിനെയാണ് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരത്ത് മുൻ റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ കൊലയാളി സംഘത്തിലെ ഒരാൾ കസ്റ്റഡിയിൽ. കരുനാഗപ്പള്ളി സ്വദേശി ഷൻസീറാണ് പിടിയിലായത്. പ്രതികളെ സഹായിച്ച സ്ഫടികം എന്ന് വിളിക്കുന്ന സ്വാതി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മുൻ ആർ ജെ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഇതാദ്യമായാണ് ക്വട്ടേഷൻസംഘാംഗം പിടിയിലാകുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന കരുനാഗപ്പള്ളി സ്വദേശി ഷൻസീറിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊലയാളി സംഘത്തിലെ പ്രധാനി അലിഭായ് എന്ന് വിളിക്കുന്ന സ്വാലിഹ് ബിൻ ജലാൽ, അപ്പുണ്ണി എന്നിവരെ തിരിച്ചറിഞ്ഞെങ്കിലും മൂന്നാമനായ ഷൻസീറിനെ ആദ്യം. തിരിച്ചറിഞ്ഞിരുന്നില്ല. പ്രതികളെ സഹായിച്ച കുണ്ടറ സ്വദേശിയായ സ്ഫടികം എന്ന് വിളിക്കുന്ന സ്വാതി സന്തോഷിന്റെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി.
പ്രതികൾക്ക് വാൾ വാങ്ങി നൽകിയത് സ്ഫടികമാണ്. മടവൂരിലെത്തി രാജേഷിനെപിന്തുടരുന്നതിന് പ്രതികളെ സഹായിക്കാനും കാറിൽ ബാംഗ്ലൂരിലേക്ക് മടങ്ങാനുംഇയാൾ സൗകര്യം ഒരുക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ അറസ്റ് റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്വട്ടേഷൻ സംഘാംഗം ഷൻസീറിനെ തിരിച്ചറിയാൻ വഴി തെളിഞ്ഞത്. വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്നമുഖ്യപ്രതി അലിഭായിക്കും ക്വട്ടേഷൻ നൽകിയെന്ന് കരുതുന്ന ഖത്തറിലെ വ്യവസായിഅബ്ദുൾ സത്താറിനും വേണ്ടി അന്വേഷണം തുടരുകയാണ്. രാജേഷിന് സത്താറിന്റെ ഭാര്യയുമായുള്ള പരിചയമാണ് ക്വട്ടേഷൻ കൊലയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Adjust Story Font
16