പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില
പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില
എസ് ഐയും സിഐയും അടക്കം ഏഴ് പൊലീസുകാർക്കെതിരെ നടപടി പ്രഖ്യാപിച്ചെങ്കിലും പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് കടുത്ത അതൃപ്തി
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ അഖില. ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഇതിനിടെ വീടാക്രമണക്കേസിൽ മൊഴി മാറ്റാൻ സമ്മർദം ചെലുത്തിയില്ലെന്ന വിശദീകരണവുമായി വരാപ്പുഴയിലെ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. കുറ്റക്കാരെ സംരക്ഷിക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ആരോപിച്ചു.
എസ് ഐയും സിഐയും അടക്കം ഏഴ് പൊലീസുകാർക്കെതിരെ നടപടി പ്രഖ്യാപിച്ചെങ്കിലും പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ശ്രീജിത്തിന്റെ കുടുംബത്തിന് കടുത്ത അതൃപ്തിയാണുള്ളത്. കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും കൊലക്കുറ്റം ചുമത്തുകയും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കി ജുഡിഷ്യൽ അന്വേഷണമെന്ന ആവശ്യവും ശ്രീജിത്തിന്റെ ഭാര്യ ഉന്നയിച്ചു.
അതേസമയം വീടാക്രമണക്കേസിൽ മൊഴി മാറ്റാൻ സിപിഎം ഏരിയ കമ്മിറ്റി അംഗം സമ്മർദം ചെലുത്തിയെന്ന ആരോപണത്തെ തള്ളി പാർട്ടി പ്രാദേശിക നേതൃത്വം രംഗത്തെത്തി. മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസും ബിജെപിയും തന്ത്രങ്ങൾ മെനയുകയാണെന്നും സി പി എം ആരോപിച്ചു. കുറ്റക്കാരായ പൊലീസുകാരെ എത്രയും വേഗം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് KPCC - പ്രസിഡന്റ് എം എം ഹസൻ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും തിരുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
Adjust Story Font
16