Quantcast

ഇടതു സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്ന് സമസ്ത

MediaOne Logo

admin

  • Published:

    31 May 2018 3:40 AM GMT

ഇടതു സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്ന് സമസ്ത
X

ഇടതു സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്ന് സമസ്ത

കക്കോവ് പള്ളിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം എസ് പി ഇടപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പോലീസ് ......

പള്ളിത്തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ നീതി ചെയ്യാമെന്ന ഉറപ്പ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ .എല്‍ഡിഎഫ് സര്‍ക്കാരില്‍ സമസ്തക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ്ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള സര്‍ക്കാര‍് നീക്കത്തില്‍ ഇടപെടാനില്ലെന്നും കോട്ടുമല ബാപ്പു മുസ്ലിയാര്‍ കോഴിക്കോട്ട് പറഞ്ഞു.

സമസ്തയും എ പി വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മലപ്പുറം കക്കോവ് പള്ളിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം എസ് പി ഇടപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പോലീസ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്ന് കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞത്.

വഖഫ്ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സമസ്ത ഇടപെടില്ലെന്നും കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിക്കമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അറിയില്ലെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

.

TAGS :

Next Story