പെരുവമ്പയില്‍ തരിശ്പാടത്ത് വിളവിറക്കാനുള്ള ഒരുക്കത്തില്‍ ഹിലാല്‍
പെരുവമ്പയില്‍ തരിശ്പാടത്ത് വിളവിറക്കാനുള്ള ഒരുക്കത്തില്‍ ഹിലാല്‍
കാര്‍ഷിക മേഖലയെ വിഷവിമുക്തമാക്കി മാറ്റുകയാണ് ലക്ഷ്യം
വിജയം കൊയ്ത് മുന്നേറുന്ന പ്രകൃതി കൃഷി പ്രചാരകന്‍ കെ.എം ഹിലാല്‍ വിളവിറക്കാന്‍ വീണ്ടും പാലക്കാടെത്തി. പെരുവമ്പ പഞ്ചായത്തില്‍ അഞ്ചേക്കറോളം തരിശ് പാടത്ത് വിളവിറക്കാനുള്ള ഒരുക്കത്തിലാണ് ഹിലാല്‍. കേരളത്തിലെ കാര്‍ഷിക മേഖലയെ വിഷവിമുക്തമാക്കി മാറ്റുകയാണ് ലക്ഷ്യം.
ജൈവവളവും രാസവളവും ഒഴിവാക്കിയുള്ള സമ്പൂര്‍ണ്ണ പ്രകൃതികൃഷി, ഇതാണ് ഹിലാലിന്റെ കൃഷിരീതി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന കാര്‍ഷികജീവിതം കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഹിലാല്‍ 28ാം വയസ്സില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ പ്രകൃതികൃഷിയെന്ന രൂപത്തിലെത്തി നില്‍ക്കുന്നു 2008 മുതലാണ് പ്രകൃതി കൃഷി എന്ന ആശയത്തിലേക്ക് ഹിലാല്‍ തിരിയുന്നത്. ഒന്‍പത് ജില്ലകളിലായി 250ലധികം ഏക്കര്‍ പാടത്ത് കൃഷിയിറക്കി. ഈ വര്‍ഷത്തെ വിളവിറക്കലിന്റെ തുടക്കം പെരുവമ്പയിലെ കുന്നയ്ക്കാടാണ്. കോട്ടയം, എറണാകുളം അടക്കമുള്ള മറ്റ് ജില്ലകളിലും പാട്ടത്തിനെടുത്ത പാടങ്ങളില്‍ ഈ വര്‍ഷം കൃഷിയിറക്കും. കോട്ടയം കുമരകത്ത് നടന്‍ മമ്മൂട്ടിയുടെ 17 ഏക്കര്‍ പാടത്ത് ഈ വര്‍ഷവും ഹിലാല്‍ കൃഷി ഇറക്കിയിട്ടുണ്ട്. ജൈവവളങ്ങളും രാസവളങ്ങളും കൃഷിക്ക് ഒരുപോലെ ആപത്താണെന്നാണ് ഹിലാല്‍ പറയുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിനിടെ പാലക്കാട് ഒളിവിലായപ്പോഴാണ് കൃഷിയില്‍ ആകൃഷ്ടനാവുന്നത്. ആദ്യമൊക്കെ വിള ചതിച്ചെങ്കിലും പിന്നീട് ലാഭം കൊയ്യാനായി. പ്രകൃതി കൃഷിയിലൂടെ വിളവെടുത്ത ഉല്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. കൂട്ടിന് ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.
Adjust Story Font
16