ഓര്‍മ്മകളുടെ പള്ളിക്കൂടത്തില്‍ അവര്‍ ഒത്തു ചേര്‍ന്നു
ഓര്‍മ്മകളുടെ പള്ളിക്കൂടത്തില്‍ അവര്‍ ഒത്തു ചേര്‍ന്നു
ഒരുമിച്ച് പഠിച്ച് പല വഴി പിരിഞ്ഞവര്‍. പാഠങ്ങള്‍ പകര്‍ന്ന് തന്ന അധ്യാപകര്‍. തടായിയിലെ കുന്നിന്‍ മുകളിലെ സ്കൂളിലേക്ക് അവര്‍ വീണ്ടുമെത്തി.
34 വര്‍ഷത്തിനിടയില്‍ സ്കൂളിനോട് വിടപറഞ്ഞവരുടെ ഒത്തു ചേരല്‍. അങ്ങനെ ഒരു വേദിയായിരുന്നു കോഴിക്കോട് കൊടിയത്തൂര്‍ പി ടി എം ഹൈസ്കളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം. 1982ലെ ആദ്യ ബാച്ച് മുതല്‍ 2015 വരെയുളള ബാച്ചുകളില്‍ പഠിച്ചവരാണ് ഒത്തുകൂടലിനെത്തിയത്. പിടിഎം ഹൈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടനയായ പോസയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു.
ഒരുമിച്ച് പഠിച്ച് പല വഴി പിരിഞ്ഞവര്‍. പാഠങ്ങള്‍ പകര്‍ന്ന് തന്ന അധ്യാപകര്‍. തടായിയിലെ കുന്നിന്‍ മുകളിലെ സ്കൂളിലേക്ക് അവര്‍ വീണ്ടുമെത്തി. ഓരോരുത്തരും അതാത് ബാച്ചുകളിലെ ക്ലാസ് മുറിയിലേക്ക്. പഴയ ശീലം മറക്കാത്ത കൂട്ടുകാര്‍ ബാക്ക് ബഞ്ച് തന്നെ തെരഞ്ഞെടുത്തു. അവര്‍ ഒത്തു കൂടിയപ്പോള്‍ ഒരു പാടുണ്ടായിരുന്നു പങ്ക് വെയ്ക്കാന്‍.
പ്രായം ഏറെയായെങ്കിലും അധ്യാപകരുടെ മുന്നില്‍ അനുസരണയുളള കുട്ടികളായി അവര്‍ വീണ്ടും ക്ലാസ്മുറിയില്‍ ഇരുന്നു. മുതിര്‍ന്നവര്‍ക്ക് കുട്ടികളായി മാറാന്‍ ഉപ്പിലിട്ടതും നാരങ്ങാവെള്ളവുമെല്ലാം സ്കൂളിലൊരുക്കി. അങ്ങനെ പഴയ നല്ലകാലത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കി അവര്‍. ഇനി എല്ലാവര്‍ഷവും ഒത്തുകൂടാനായി.
Adjust Story Font
16