Quantcast

ഒരു മാതൃകാ റേഷന്‍ കട

MediaOne Logo
ഒരു മാതൃകാ റേഷന്‍ കട
X

ഒരു മാതൃകാ റേഷന്‍ കട

ഉപഭോക്താക്കള്‍ക്കും നടത്തിപ്പുകാര്‍ക്കും പരാതികള്‍ ഇല്ലാതെ റേഷന്‍ കട നടത്താമെന്നതിന്റെ ഉദാഹരണമാണ് തൃശൂര്‍ ജില്ലയിലെ വട്ടണാത്രയിലെ റേഷന്‍ കട

ഉപഭോക്താക്കള്‍ക്കും നടത്തിപ്പുകാര്‍ക്കും പരാതികള്‍ ഇല്ലാതെ റേഷന്‍ കട നടത്താമെന്നതിന്റെ ഉദാഹരണമാണ് തൃശൂര്‍ ജില്ലയിലെ വട്ടണാത്രയിലെ റേഷന്‍ കട. അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തിലെ വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്കാണ് ഈ മാതൃകാ റേഷന്‍ കട നടത്തുന്നത്.

വട്ടണാത്രയില്‍ ദരിദ്രരുണ്ടാകരുത് എന്ന ലക്ഷ്യമാണ് ഈ റേഷന്‍ കടയെ സൃഷ്ടിച്ചത്. ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്‍റെ മുന്‍കൈയില്‍. പിന്നീട് സര്‍വീസ് സൊസൈറ്റിയായും സഹകരണ സംഘമായും മാറി. അപ്പോഴും റേഷന്‍ കട തുടര്‍ന്നു.

റേഷന്‍ കടയിലെ വിവരങ്ങള്‍ രജിസ്റ്ററില്‍ ദിവസേന രേഖപ്പെടുത്തും. ജനങ്ങള്‍ക്ക് നല്‍കേണ്ട ഉത്പന്നങ്ങളുടെ അളവ് കടയക്ക് മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനം വിലയിരുത്താന്‍ റേഷന്‍ മാനേജരുണ്ട്. ലാഭം നോക്കിയല്ല കട നടത്തുന്നത്.

681 റേഷന്‍ കാര്‍ഡുകളിലായി 5483 യൂണിറ്റ് ഉല്‍പ്പന്നങ്ങളാണ് മാസത്തില്‍ വിതരണം ചെയ്യുന്നത്. റേഷന്‍ വിതരണത്തെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാരിന് മാതൃകയാക്കാവുന്ന രീതിയാണ് വട്ടണാത്ര സഹകരണ സംഘം തുടരുന്നത്.

TAGS :

Next Story