ഇടുക്കിയില്‍ കഞ്ചാവ് കൃഷി വര്‍ധിക്കുന്നു
ഇടുക്കിയില്‍ കഞ്ചാവ് കൃഷി വര്‍ധിക്കുന്നു
ഇടുക്കി ഗോള്‍ഡ് എന്നറിയപെടുന്ന നീലചടയന്‍ വിഭാഗത്തില്‍ പെടുന്നകഞ്ചാവിന് മയക്കുമരുന്നു വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. ഈ വിപണി സാധ്യതയാണ് കഞ്ചാവ് കൃഷി വ്യാപമാവുന്നതിന് കാരണം
ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കഞ്ചാവ് കൃഷി വര്‍ദ്ധിക്കുന്നു. ഇടുക്കി ഗോള്‍ഡ് എന്നറിയപെടുന്ന നീലചടയന്‍ വിഭാഗത്തില്‍ പെടുന്നകഞ്ചാവിന് മയക്കുമരുന്നു വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. ഈ വിപണി സാധ്യതയാണ് കഞ്ചാവ് കൃഷി വ്യാപമാവുന്നതിന് കാരണം. എക്‌സൈസ് അധിക്യതര്‍ ഈയടുത്ത് നശിപ്പിച്ചത് 1300 ഓളം കഞ്ചാവ് ചെടികളാണ്.
2016ല്‍ ഇതുവരെ ജില്ലയില്‍ 282 പേരെയാണ് എക്‌സൈസ് വകുപ്പ് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നായി പിടിച്ചെടുത്തത് 175 കിലോ കഞ്ചാവ്. 217 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ പലഭാഗത്തുനിന്നായി എക്‌സൈസ് വകുപ്പ് ഇതുവരെ നശിപ്പിച്ചത് 60ഓളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. ഏപ്രില്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസ്സുകളുടെ എണ്ണം 96. പിടിയിലായവര്‍ 84 പേര്‍. ഇവരില്‍ നിന്നായി പിടിച്ചെടുത്തത് 86 കിലോ കഞ്ചാവ് കണക്കുകള്‍ വ്യക്തമാക്കുന്നു ജില്ലയിലെ കഞ്ചാവിന്റെ വ്യാപനം.
ഒരുകാലത്ത് ഇടുക്കിയല്‍ വ്യാപകമായി ക്യഷി ചെയ്തിരുന്ന ഒന്നായിരുന്നു നീലചടയന്‍ എന്ന മുന്തിയഇനം കഞ്ചാവ്. അധിക്യതരുടെ ശക്തമായ ഇടപെടലോടെ തൊണ്ണൂറുകളില്‍ ജില്ലയിലെ കഞ്ചാവ് കൃഷി പാടെ നിലച്ചു. ഇടുക്കി കഞ്ചാവിന്റെ വിപണി മൂല്ല്യം മനസ്സിലാക്കി കഞ്ചാവ് മറ്റു സംസ്ഥാനനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിക്കുകയും ഇടുക്കി ഗോള്‍ഡ് എന്നപേരില്‍ വില്‍പന നടത്തുകയുമായിരുന്നു രീതി. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ തന്നെ കൃഷി ചെയ്യുന്ന രീതി തിരിച്ചു വന്നു.
മുന്‍കാലങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലായിരുന്നു കൃഷി എങ്കില്‍ ഇപ്പോള്‍ 2 മുതല്‍ 15 വരെ ചെടികളാണ് പലഭാഗത്തായി ക്യഷി ചെയ്യുന്നത്. അധികൃതര്‍ നശിപ്പിച്ചാലും വലിയ നഷ്ടം സംഭവിക്കാതിരിക്കാനാണിത്. ഒപ്പം അധികൃതരും ശ്രദ്ധപതിയാതിരിക്കാനുമാണ് ഈ രീതി. നെടുംങ്കണ്ടം, കുമളി, രാജക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഇത്തരത്തില്‍ 1300 ഓളം ചെടികളാണ് അധിക്യതര്‍ നശിപ്പിച്ചത്. അധികൃതര്‍ക്ക് എത്താന്‍ പറ്റാത്ത മലമടക്കുകളെയാണ് കഞ്ചാവ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്.
Adjust Story Font
16