മൂന്നാര്‍ രാജമലയില്‍ സഞ്ചാരികള്‍ക്ക് വിലക്ക്
മൂന്നാര്‍ രാജമലയില്‍ സഞ്ചാരികള്‍ക്ക് വിലക്ക്
വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വന്യജിവി വകുപ്പ് രാജമലയില്‍ സഞ്ചാരകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്
മൂന്നാര്‍ രാജമലയില്‍ സഞ്ചാരികള്‍ക്ക് വിലക്ക്. വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വന്യജീവി വകുപ്പ് രാജമലയില്‍ സഞ്ചാരകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ നാല് വരെയാണ് ഇത്. രാജമലയിലെ വരയാടുകളില്‍ ഓരോ വര്‍ഷവും വന്‍ വര്‍ദ്ധനയാണ് കാണിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
പാറക്കെട്ടുകളില്‍ ജീവിക്കുന്ന ആട് എന്ന തമിഴ് വാക്കായ വരൈ ആടുകളാണ് പിന്നാട് വരയാടുകള്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഇവയെ നീലഗിരി താര്‍ എന്നും അറിയപ്പെടുന്നു. മൂന്നാറിനു സമീപമുള്ള ഇരവികുളം ദേശീയ ഉദ്യാനത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജന്നകാലം. ഈ കാലയളവില്‍ പെണ്‍ ആടുകള്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നു. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ രണ്ട് വരെ കുട്ടികളാണ് ഉണ്ടാവുക.
ഇപ്പോള്‍ രാജമലയില്‍ 985 വരയാടുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്രജനനകാലയളവില്‍ നൂറിനടുത്ത് കുട്ടികളാണ് ഉണ്ടായത്. ഒരു ആണ്‍ ആടും അഞ്ച് പെണ്‍ ആടുകളും ചെര്‍ന്ന ഗ്രൂപ്പുകളായാണ് ഇവ സഞ്ചരിക്കാറ്. ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനായി പാറച്ചെരുവിലൂടെ വളരെ വേഗത്തില്‍ സഞ്ചിരക്കുന്ന ഇവയ്ക്ക് 15 മുതല്‍ 18 വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്.
Adjust Story Font
16