Quantcast

ബജറ്റ്: മത്സ്യബന്ധന മേഖല പ്രതീക്ഷയില്‍

MediaOne Logo

Sithara

  • Published:

    1 Jun 2018 11:39 PM GMT

ബജറ്റ്: മത്സ്യബന്ധന മേഖല പ്രതീക്ഷയില്‍
X

ബജറ്റ്: മത്സ്യബന്ധന മേഖല പ്രതീക്ഷയില്‍

ബോട്ടുകള്‍ക്ക് ഡീസല്‍ സബ്‌സിഡി, ആഴക്കടല്‍ മത്സ്യബന്ധനത്തിന് സമഗ്ര പദ്ധതി എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് മേഖല ഉന്നയിക്കുന്നത്

മത്സ്യബന്ധന മേഖല വലിയ പ്രതീക്ഷയാണ് ഇത്തവണത്തെ ബജറ്റില്‍ വച്ച്പുലര്‍ത്തുന്നത്. ബോട്ടുകള്‍ക്ക് ഡീസല്‍ സബ്‌സിഡി, മത്സ്യബന്ധന തുറമുഖങ്ങളില്‍ ആധുനിക ശീതീകരണ സംവിധാനങ്ങള്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് സമഗ്ര പദ്ധതി എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് മേഖല ഉന്നയിക്കുന്നത്.

തീരക്കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞ സാഹചര്യത്തിലാണ് ആഴക്കടലിലെ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്ന ആവശ്യമുയരുന്നത്. കഴിഞ്ഞ ബജറ്റില്‍ ആഴക്കടല്‍ മത്സ്യബന്ധന മേഖലയെക്കുറിച്ചുള്ള പഠനത്തിനായി 10 കോടി രൂപ മാറ്റിവെച്ചിരുന്നെങ്കിലും ഫലപ്രദമായി വിനിയോഗിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം. ഡീസല്‍ ബോട്ടുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മണ്ണെണ്ണയ്ക്ക് നല്‍കുന്നത് പോലെ സബ്‌സിഡി നല്‍കണം. മത്സ്യബന്ധന തുറമുഖങ്ങള്‍, ആധുനികവത്കരിക്കണം തുടങ്ങിയവയും ഈ മേഖലയില്‍ നിന്ന് ഉയരുന്ന ആവശ്യങ്ങളാണ്.

തുറമുഖങ്ങളില്‍ സര്‍ക്കാര്‍ ശീതീകരണ സംവിധാനങ്ങള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കിയാല്‍ ചെറുബോട്ടുകള്‍ ഉള്ളവരെയും കയറ്റുമതി ചെയ്യാന്‍ പ്രാപ്തരാക്കും. ട്രോളിംഗ് നിരോധന കാലഘട്ടങ്ങളില്‍ സൗജന്യ റേഷന് പുറമെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാനും ബജറ്റില്‍ തുക വകയിരുത്തണം. കടല്‍ഭിത്തി നിര്‍മാണം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി, ഇന്‍ഷുറന്‍സ് പരിരക്ഷ, മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം കൂടുതല്‍ തുക വകയിരുത്തുക ഇങ്ങനെ തീളുന്നു മത്സ്യബന്ധന മേഖലയിലെ ആവശ്യങ്ങള്‍.

TAGS :

Next Story