ഇടിമുറികള്‍ വെള്ളാപ്പള്ളി എഞ്ചിനീയറിങ്ങ് കോളെജില്‍ മുമ്പും ഉണ്ടായിരുന്നു
ഇടിമുറികള്‍ വെള്ളാപ്പള്ളി എഞ്ചിനീയറിങ്ങ് കോളെജില്‍ മുമ്പും ഉണ്ടായിരുന്നു
കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ പീഡനത്തിന് വിധേയമാവുന്നുവെന്നും അവിടെ ഇടിമുറിയുണ്ടെന്നും മീഡിയവണ്‍ 2016 നവംബര്‍ 5ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു
വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇടിമുറികളുണ്ടെന്നും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുണ്ടെന്നും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും മീഡിയവണ്‍ ഈ വാര്‍ത്ത 5 മാസം മുന്‍പ് പുറത്തു കൊണ്ടു വരികയും ചെയ്തു. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായില്ല.
കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ പീഡനത്തിന് വിധേയമാവുന്നുവെന്നും അവിടെ ഇടിമുറിയുണ്ടെന്നും മീഡിയവണ്‍ 2016 നവംബര്‍ 5ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ അവിടത്തെ വിദ്യാര്‍ത്ഥികള്‍ അന്നു തയ്യാറാവുകയും ചെയ്തു.
ഇത്രയും വലിയ ആരോപണമുണ്ടായിട്ടും വെള്ളാപ്പള്ളി നടേശന്‍ കോളേജിനെതിരെ അന്വേഷണമോ നടപടിയോ ഒന്നുമുണ്ടായില്ല. ജിഷ്ണു പ്രണോയ് വിഷയം വലിയ ചര്‍ച്ചയായപ്പോഴും സര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ മാത്രമാണ് കോളേജ് മാനേജ്മെന്റിനെതിരെ കേസെടുത്തതും അന്വേഷണമാരംഭിച്ചതും.
സ്വാശ്രയ കോളേജുകളുടെ മേല്‍ നിയന്ത്രണമുണ്ടാവുമെന്ന വാഗ്ദാനങ്ങള്‍ എത്രമാത്രം പ്രായോഗികമാവുമെന്ന സംശയമാണ് വെള്ളാപ്പള്ളി നടേശന്‍ കോളേജ് സംഭവം സ്വാഭാവികമായും ഉയര്‍ത്തുന്നത്. ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ അതാത് കോളേജുകള്‍ ചര്‍ച്ചയാവുന്നതിനപ്പുറം സ്വാശ്രയ മാനേജ്മെന്റുകളുടെ താന്‍പ്രമാണിത്തം നിയന്ത്രിയ്ക്കാന്‍ സമഗ്രമായ നടപടികളുണ്ടാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
Adjust Story Font
16