വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് സര്‍ക്കാര്‍ സഹായം; 9 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സഹായം ലഭിക്കും
ആറ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക
സുപ്രധാനമായ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.ഒന്പത് ലക്ഷം രൂപ വരെ വായ്പ എടുത്തവര്‍ക്കാണ് സര്‍ക്കാര്‍ സഹായം.വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപവരെ ഉള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
കാലാവധി കഴിഞ്ഞിട്ടും വായ്പയും പലിശയും തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ വിദ്യാഭ്യസ വായ്പ തിരിച്ചടവ് പദ്ധതി.2016 ഏപ്രില്‍ ഒന്നിന് വായ്പ തിരിച്ചടവ് തുടങ്ങിയ എന്നാല്‍ പണം അടയ്ക്കാത്ത ഒന്പത് ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ ലോണ്‍ സര്‍ക്കാര്‍ അടക്കും.ഒന്നാം വര്‍ഷം 90 ശതമാനവും,രണ്ടാം വര്‍ഷം 75 ശതമാനവും,മൂന്നാം വര്‍ഷം 50 ശതമാനവും,നാലാം വര്‍ഷം 25 ശതമാനവും അടച്ചാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം തിരിച്ച് നല്കുക.2016 മാര്‍ച്ച് 31ന് തിരിച്ചടവ് തുടങ്ങി 40 ശതമാനം പണം അടച്ച് കഴിഞ്ഞ 4 ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ ബാക്കി 60 ശതമാനം തുക സര്‍ക്കാര്‍ നല്‍കും.
ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പദ്ധതിക്ക് മുന്‍കാല പ്രാബല്യം ഉണ്ട്.ആറ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിക്കാണങ്കില്‍ ഒന്പത് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉണ്ടങ്കിലും സര്‍ക്കാര്‍ പണം അടക്കും.പദ്ധതി നടപ്പിലാക്കുന്പോള്‍ 900 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് സ്റ്റേറ്റ് ബാങ്കേഴ്സ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
Adjust Story Font
16