ഗോവിന്ദാപുരത്തെ ദളിതര്‍ വീടുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനെന്ന് എംഎല്‍എ
ഗോവിന്ദാപുരത്തെ ദളിതര്‍ വീടുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനെന്ന് എംഎല്‍എ
ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് ഉണ്ടുറങ്ങുന്നത്
ജാതിവിവേചനം നേരിടുന്ന ചക്ലിയരെ അധിക്ഷേപിച്ച് കെ ബാബു എംഎല്‍എ. ചക്ലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് കെ. ബാബു എംഎല്‍എ ആരോപിച്ചു. അംബേദ്കര്‍ കോളനിയില്‍ സിപിഎം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് ഉണ്ടുറങ്ങുന്നത്. എന്നാല്‍, ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നത് എന്നായിരുന്നു കെ. ബാബു എംഎല്‍എയുടെ ആരോപണം
അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണ്. സിപിഎം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണ്. പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ. ബാബു ആരോപിച്ചു.
മുന്‍ എംഎല്‍എ ടി ചാത്തു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചിന്നക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ഏരിയ സെക്രട്ടറി എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Adjust Story Font
16