ഡി സിനിമാസ് പൂട്ടാന്‍ തീരുമാനം
ഡി സിനിമാസ് പൂട്ടാന്‍ തീരുമാനം
ചാലക്കുടി നഗരസഭ കൗണ്‍സിലിന്റേതാണ് തീരുമാനം.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭ കൗണ്‍സിലിന്റേതാണ് തീരുമാനം. വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ അടച്ചിടാനാണ് തീരുമാനം.
ചാലകുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മിച്ചത് പുറമ്പോക്ക് ഭൂമി കൂടി ഉള്‍പ്പെട്ട സ്ഥലത്താണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡി സിനിമാസ് നിലനില്‍ക്കുന്ന ചാലക്കുടി താലൂക്കിലെ സര്‍വ്വെ നമ്പര്‍ 680/1 ല്‍ 82 സെന്റ് ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വകയും സര്‍വെ നന്പര്‍ 681/1 ല്‍ 35 സെന്റ് സര്‍ക്കാര്‍ ഭൂമിയുമാണ്. വലിയ തമ്പുരാന്‍ കോവിലകത്തിന് ഊട്ടുപുര നിര്‍മിക്കാനായി കൈമാറിയതാണ് ദേവസ്വം വക ഭൂമി.
ഈ ഭൂമി ദിലീപിന് കൈമാറിയതാണെന്ന് തെളിയിക്കാന്‍ തക്ക ഒരു രേഖയും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് നല്‍കിയ നോട്ടീസിനോടും ദേവസ്വം ബോര്‍ഡ് പ്രതികരിച്ചില്ല. ദേവസ്വം ബോര്‍ഡ് അനുമതിയില്ലാത്ത ഭൂമി കൈമാറ്റത്തിന് നിയമസാധുതയുമില്ല. കയ്യേറിയ 35 സെന്റ് സര്‍ക്കാര്‍ ഭൂമി ബിടിആറില്‍ പുറമ്പോക്ക്‌തോട് എന്ന് രേഖപ്പെടുത്തിയതാണ്. കയ്യേറിയ സര്‍ക്കാര്‍ ഭൂമിയില്‍ 2005ന് ശേഷം മാത്രമാണ് കരം അടച്ചുതുടങ്ങിയത്. ഇത് സംശയകരമാണ്. ഇക്കാരണങ്ങളാല്‍ മേല്‍ ഭൂമിയുമായി ബന്ധപ്പെട്ട വ്യക്തികളെ നേരില്‍ കണ്ടും ദേവസ്വം ബോര്‍ഡിന്റെ രേഖകള്‍ പരിശോധിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് 2015 ജൂണില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കളക്ടറോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറായിരുന്നില്ല.
Adjust Story Font
16