ഹാദിയ കേസ് ഇന്ന് സുപ്രിം കോടതിയില്‍
ഹാദിയ കേസ് ഇന്ന് സുപ്രിം കോടതിയില്‍
ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ഇഷ്ടപ്രകാരം വിവാഹം ചെയ്യാനുമുള്ള ഹാദിയയുടെ മൗലികാവകാശമാണ് ഹൈക്കോടതി ലംഘിച്ചിരിക്കുന്നതെന്നും, ഹാദിയയുടെ വാദം പോലും കേള്‍ക്കാതെ ഏകപക്ഷീയമായാണ് കോടതി വിധി പുറപ്പെടുവിച്ചതുമെന്നുമാണ് ഹരജിയില്‍ ആരോപിക്കുന്നത്.
ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ഇഷ്ടപ്രകാരം വിവാഹം ചെയ്യാനുമുള്ള ഹാദിയയുടെ മൗലികാവകാശമാണ് ഹൈക്കോടതി ലംഘിച്ചിരിക്കുന്നതെന്നും, ഹാദിയയുടെ വാദം പോലും കേള്‍ക്കാതെ ഏകപക്ഷീയമായാണ് കോടതി വിധി പുറപ്പെടുവിച്ചതുമെന്നുമാണ് ഹരജിയില്‍ ആരോപിക്കുന്നത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത്, ഹാദിയയെ വീട്ട് തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16