സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയില്‍ 31 % കുറവ്
സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയില്‍ 31 % കുറവ്
വരുന്ന വേനല്‍കാലം രൂക്ഷമായ വരള്‍ച്ചയായിരിക്കും നേരിടേണ്ടി വരികയെന്നാണ് മുന്നറിയിപ്
സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയില്‍ 31 ശതമാനം കുറവ്. ജൂണ്‍ - ജൂലായ് മാസത്തില്‍ 1415 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് പെയ്തിറങ്ങിയത് 971.4 മില്ലിമീറ്റര്‍ മഴ മാത്രം. വരുന്ന വേനല്‍കാലം രൂക്ഷമായ വരള്‍ച്ചയായിരിക്കും നേരിടേണ്ടി വരികയെന്നാണ് മുന്നറിയിപ്പ്.
തോരാതെ മഴ പെയ്തിറങ്ങേണ്ട കര്‍ക്കിടകമാസത്തില്‍ മഴ പെയ്തത് 10 ല്‍ താഴെ ദിവസങ്ങളില്‍ മാത്രം. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 11 ശതമാനത്തിന്റെയും ജൂലായില്‍ 20 ശതമാനം മഴയുടെയും കുറവുണ്ടായി. മലയോര ജില്ലകളിലാണ് മഴയില്‍ ഏറ്റവും കുറവുണ്ടായത്. അതില്‍ തന്നെ വയനാട്ടില്‍ 59 ശതമാനം മഴയുടെ കുറവുണ്ടായി. ഇടുക്കിയില്‍ 42ഉം തിരുവനന്തപുരത്ത് 35ഉം കണ്ണൂരില്‍ 33ഉം പാലക്കാടും
പത്തനംതിട്ടയിലും 31 ശതമാനവും മഴയില്‍ കുറവുണ്ടായി. ഈ വര്‍ഷം ആദ്യം ലഭിച്ച വേനല്‍മഴയും കുറവായിരുന്നു. ദുര്‍ബലമായ കാലവര്‍ഷത്തിന് പിന്നാലെ ആഗസ്തിലും സെപ്തംബറിലും നല്ല മഴ ലഭിച്ചാല്‍ പോലും വരും കാലത്തെ വരള്‍ച്ചയെ അതിജീവിക്കാനാകില്ല.
Adjust Story Font
16