നിയമസഭാ സമ്മേളനം നാളെ മുതല്‍
നിയമസഭാ സമ്മേളനം നാളെ മുതല്‍
നാളെ മുതല്‍ ആഗസ്റ്റ് 24 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം സുപ്രധാന നിയമനിര്‍മാണങ്ങള്‍കൊണ്ടും രാഷ്ട്രീയ ചര്‍ച്ചകൊണ്ടും കൊണ്ടും ശ്രദ്ധേയമാകും.
ജി എസ് റ്റി, സ്വാശ്രയ മെഡിക്കല്‍ ബില്‍ ഉള്‍പ്പെടെ പ്രധാന നിയമനിര്‍മാണങ്ങള്‍ക്കുള്ള നിയമസഭാ സമ്മേളനം നാളെ തുടങ്ങും. സ്വാശ്രയ പ്രവേശത്തിലെ അനിശ്ചിതത്വം, എം വിന്‍സെന്റിന്റെ അറസ്റ്റ്, പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള വിഷയങ്ങളാല്‍ നിയമസഭ പ്രക്ഷുബ്ദമാകും. സ്വാശ്രയ വിഷയത്തില്‍ സഭക്ക് പുറത്തും പ്രതിപക്ഷം പ്രക്ഷോഭമുയര്‍ത്തും.
നിയമനിര്‍മാണങ്ങള്‍ക്ക് മാത്രമായാണ് ഈ മാസം നിയമസഭാ സമ്മേളനം ചേരുന്നത്. രാജ്യത്തെ പുതിയ നികുതി സംവിധാനമായ ചരക്ക് സേവന നികുതിയുടെ ബില്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭയില്‍ അവതരിപ്പിക്കും. ജി എസ് ടി നടപ്പിലാക്കുന്നതിന് മുമ്പെ തന്നെ സഭ വിളിച്ചുചേര്‍ക്കാത്തതും നടപ്പിലാക്കിയതിലെ അപാകതകളും പ്രതിപക്ഷം ബില്‍ ചര്‍ച്ചയില്‍ ഉയര്‍ത്തും.
സ്വാശ്രയ മെഡിക്കല്‍ കോളജുകളെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പുതിയ ബില്‍ ആദ്യ ദിവസത്തില്‍ തന്നെ സഭക്ക് മുന്നില്‍ വരും. സ്വാശ്രയമേഖലയില്‍ അനിശ്ചിതത്വം നില്‍ക്കുകയും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ തുടര്‍ച്ചയായി ഉണ്ടാവുകയും ചെയ്തത് പ്രതിപക്ഷം ആയുധമാക്കും. നിയമസഭാ സമ്മേളനത്തിന് സമാന്തരമായി സഭക്ക് പുറത്ത് പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളും സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കും.
സ്ത്രീപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ വേഗത്തില്‍ അറസ്റ്റ് ചെയ്തതും പഴയ കേസുകള്‍ ചുമത്തിയതുമെല്ലാം പ്രതിപക്ഷം സഭക്കകത്ത് സര്‍ക്കാരിനെതിരെ ആയുധമാക്കും. നടിയുടെ പീഡനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റും തിരുവനന്തപുരം അക്രമത്തിലെ പ്രതികളെ ഉടനെ പിടികൂടിയതുമെല്ലാം സര്‍ക്കാര്‍ ഉയര്‍ത്തി പ്രതിപക്ഷ ആക്രമങ്ങളെ സര്‍ക്കാര്‍ എതിര്‍ക്കും. തിരുവനന്തപുരത്തെ സംഘര്‍ഷവും ഗവര്‍ണറുടെ ഇടപെടലുമെല്ലാം സഭയില്‍ ഉയര്‍ന്നുവരും. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്‌പോഴും സുപ്രധാന ബില്ലുകളുടെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാതിരിക്കാനും പ്രതിപക്ഷ ശ്രദ്ധിക്കും.
നാളെ മുതല്‍ ആഗസ്റ്റ് 24 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം സുപ്രധാന നിയമനിര്‍മാണങ്ങള്‍കൊണ്ടും രാഷ്ട്രീയ ചര്‍ച്ചകൊണ്ടും കൊണ്ടും ശ്രദ്ധേയമാകും. ആക്രമണത്തിനും പ്രത്യാക്രമണത്തിനും ആയുധങ്ങള്‍ക്ക് മൂര്‍ച്ച് കൂട്ടുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.
Adjust Story Font
16