സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ഉണ്ടായേക്കും
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് മുഖ്യ അജണ്ട. പ്രചാരണരംഗത്ത് വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ നിശ്ചയിക്കും. വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പ്രസ്താവനയും ഇതേതുടര്‍ന്നുണ്ടായ വിവാദവും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാവും.
നിര്‍ണായക തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളില്‍. കൂടുതല്‍ വിവാദങ്ങളിലേക്ക് പോകുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം സെക്രട്ടറിയേറ്റില്‍ വന്നേക്കും.
Next Story
Adjust Story Font
16