ചേര്‍ത്തലയില്‍ ആശുപത്രി തുടങ്ങുമെന്ന് പ്രവാസി നേഴ്സുമാര്‍
ചേര്‍ത്തലയില്‍ ആശുപത്രി തുടങ്ങുമെന്ന് പ്രവാസി നേഴ്സുമാര്‍
ചേര്‍ത്തല കെവിഎം ആശുപത്രിയിലെയും കോട്ടയം ഭാരത് ആശുപത്രിയിലെയും നഴ്സുമാരുടെ സമരത്തിന് പ്രവാസലോകത്തെ നേഴ്സുമാരുടെ പിന്തുണ
ചേര്‍ത്തല കെവിഎം ആശുപത്രിയിലെയും കോട്ടയം ഭാരത് ആശുപത്രിയിലെയും നഴ്സുമാരുടെ സമരത്തിന് പ്രവാസലോകത്തെ നേഴ്സുമാരുടെ പിന്തുണ. പ്രവാസികളായ നഴ്സുമാരുടെ മുതല്‍ മുടക്കില്‍ ആദ്യത്തെ ആശുപത്രി ചേര്‍ത്തലയില്‍ ആരംഭിക്കുമെന്ന് യു എന്‍ എ പ്രവാസി സെല്‍. നേരത്തെ തൃശൂരില്‍ ആരംഭിക്കാന്‍ ആലോചിച്ചിരുന്ന പദ്ധതിയാണ് സമരങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തലയിലേക്ക് മാറ്റിയത്.
നഴ്സുമാരുടെ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ത്തല കെ വി എം ആശുപത്രി പൂട്ടുകയാണെന്ന് മാനേജ്മെന്‍റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി സമരങ്ങളെ നേരിടാന്‍ നേരത്തെ പല സ്ഥാപനങ്ങളും പൂട്ടിയ മുതലാളിയാണ് കെ വി എമ്മിന്റേത് എന്നതാനാല്‍ ഇതിനെ വെറും ഭീഷണിയായി കാണുന്നില്ലെന്നാണ് യു എന്‍ എ പ്രവാസി സെല്ലിന്‍റെ നിലപാട്. ചേര്‍ത്തലയില്‍ സമരം ചെയ്യുന്ന നേഴസുമാരെയും പിന്തുണയ്ക്കുന്ന നാട്ടുകാരെയും ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെയും സംരക്ഷിക്കാന്‍ പ്രവാസികളായ നഴ്സുമാര്‍ ചേര്‍ന്ന് ചേര്‍ത്തലയില്‍ ആശുപത്രി ആരംഭിക്കുമെന്ന് യുഎന്‍എ പ്രവാസി സെല്‍ പ്രഖ്യാപിച്ചു. സംഘടനയുടെ അന്താരാഷ്ട്ര ഏകോപന ചുമതലയുള്ള ജിതിന്‍ ലോഹിയാണ് ഫെയ്സ്ബുക്ക് ലൈവില്‍ തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ തൃശൂരില്‍ തുടങ്ങാന്‍ തീരുമാനിച്ച സംരഭമാണ് സമരങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തലയിലേക്ക് മാറ്റുന്നതെന്ന് ജിതിന്‍ ലോഹി അറിയിച്ചു. തീരുമാനം പ്രാവര്‍ത്തികമായാല്‍ പ്രവാസി നേഴ്സുമാരുടെ കെരളത്തിലെ ആദ്യത്തെ സംയുക്ത സംരഭമാകും ചേര്‍ത്തലയിലെ ആശുപത്രി.
Adjust Story Font
16