ജയരാജനെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനമില്ലെന്ന് കോടിയേരി
ജയരാജനെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനമില്ലെന്ന് കോടിയേരി
ജയരാജനെ പ്രചാരണ രംഗത്തു നിന്നും മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ജയരാജന്‍ പങ്കെടുക്കുമെന്ന് കോടിയേരി
സംസ്ഥാന സമിതി അംഗം പി ജയരാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനമൊന്നുമി്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍ നിശ്ചയപ്രകാരം ജയരാജന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ജയരാജരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കാരായിമാരെ തൃപ്പൂണിത്തുറയിലെ പ്രചാരണ പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു.
കടം ഏറിയാല്‍ തിരിച്ചുനല്‍കുമെന്ന് തിരുവനന്തപുരത്ത് പി ജയരാജന്‍ നടത്തിയ പ്രസംഗം വിവാദമായതോടെയാണ് അദ്ദേഹത്തെ പ്രചാരണ രംഗത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനിച്ചത്. കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന ജയരാജന്റെ പരാമര്‍ശം മറ്റുപാര്‍ട്ടികള്‍ പ്രചാരണായുധമാക്കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നതിനാലാണ് നേതാക്കള്‍ ഫോണിലൂടെ ആശയവിനിമയം നടത്തി തീരുമാനമെടുത്തത്. എന്നാല്‍ നിലവില്‍ നിശ്ചയിച്ച പരിപാടികളിൽ മാറ്റമുണ്ടാകില്ല.
കൊലക്കേസില്‍ പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ തൃപ്പൂണിത്തുറയിലെ പ്രചാരണപരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്താനും നിര്‍ദേശം നല്‍കി. സിപിഎം നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതില് ഘടക കക്ഷികള്‍ക്കും അമര്‍ഷമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പ്രസംഗങ്ങള്‍ അഴിമതി പോലുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും നേതാക്കള്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. പ്രസംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കും.
Adjust Story Font
16