Quantcast

കേരള ഭരണ സര്‍വീസില്‍ സംവരണം അട്ടമിറി; സംവരണം ഉറപ്പുവരുത്തുന്നത് മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രം

MediaOne Logo

Jaisy

  • Published:

    1 Jun 2018 9:49 PM GMT

കേരള ഭരണ സര്‍വീസില്‍ സംവരണം അട്ടമിറി; സംവരണം ഉറപ്പുവരുത്തുന്നത് മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രം
X

കേരള ഭരണ സര്‍വീസില്‍ സംവരണം അട്ടമിറി; സംവരണം ഉറപ്പുവരുത്തുന്നത് മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രം

കേരള ഭരണ സര്‍വീസില്‍ മൂന്ന് രീതിയാലാണ് നിയമനം നടക്കുക

കേരള ഭരണ സര്‍വീസിന്റെ വ്യവസ്ഥകളില്‍ സംവരണ അട്ടിമറി. മൂന്നിലൊന്ന് നിയമനങ്ങള്‍ക്ക് മാത്രം സംവരണം ബാധകമാവൂ. മുഴുവന്‍ നിയമനങ്ങളിലും സംവരണം ബാധകമാക്കണമെന്ന് പി എസ് സി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെയായിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.

കേരള ഭരണ സര്‍വീസില്‍ മൂന്ന് രീതിയാലാണ് നിയമനം നടക്കുക. മൂന്നിലൊന്ന് പുതിയ റിക്രൂട്ട്മെന്റാണ്. ബിരുദമുള്ള ആര്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പിലുള്ള ഏത് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാവുന്നതാണ് രണ്ടാം വിഭാഗം. ഫസ്റ്റ് ഗസറ്റ്ഡ് പോസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്നതാണ് മൂന്നാം വിഭാഗം. നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് സംവരണം ബാധകമാകൂ എന്നാണ് കെ എ എസ് ചട്ടങ്ങളിലുള്ളത്. രണ്ടാം വിഭാഗത്തെയും നേരിട്ടുള്ള നിയമനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതില്‍ വ്യക്തതയില്ല. അതായത് സംവരണം വിഭാഗങ്ങള്‍ക്ക് 50 ശതമാനം അവസരം ലഭിക്കേണ്ടിടത്ത് 16.5 ശതാനം ആയി കുറഞ്ഞു. ചുരുക്കത്തില്‍ നൂറു പേര്‍ നിയമനം നേടിയാല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 2 സീറ്റ് കിട്ടുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 2 തസ്തിക കിട്ടണമെങ്കില്‍ 300 നിയമനമെങ്കിലും നടക്കണം.

മറ്റു സംവരണ വിഭാഗങ്ങളുടെ അവസ്ഥയും ഇതു തന്നെ. സംവരണം നേടി വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതും സംവരണം നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ പുതിയ കേഡറും നിയമനവും ആയതിനാല്‍ പൂര്‍ണമായും സംവരണം പാലിക്കണമെന്നതാണ് പി എസ് സി വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥ തസ്തികയില്‍ സംവരണം പൂര്‍ണമായി പാലിക്കാത്ത സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

TAGS :

Next Story