ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി യുവാക്കള്‍ തെരുവില്‍
പിന്തുണ പ്രഖ്യാപിച്ച് സമര വേദി സന്ദര്‍ശിച്ച നടന്‍ ടോവിനോ തോമസ് വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചു.
സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി യുവാക്കള്‍ തെരുവില്‍. ആയിരത്തിലധികം യുവാക്കളാണ് ഇന്ന് സെക്രട്ടേറിയറ്റ് നടയില്‍ ഐക്യദാര്‍ഢ്യവുമായെത്തിയത്. പിന്തുണ പ്രഖ്യാപിച്ച് സമര വേദി സന്ദര്‍ശിച്ച നടന്‍ ടോവിനോ തോമസ് വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചു.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെ സഹോദരന്‍ നീതിക്ക് വേണ്ടി നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ 765 ആം ദിവസമാണ് സമരം ഏറ്റെടുത്തുകൊണ്ട് യുവാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കലെത്തിയത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം. ശ്രീജിത്തിന്റെ കഥ കേട്ട് നടന്‍ ടോവിനോ തോമസും എത്തിയത് സമരത്തിന്റെ ആവേശം ഇരട്ടിപ്പിച്ചു. സമരത്തിന്റ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ടോവിനോ വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. സമരം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനും ശ്രീജിത്തിനെ സന്ദര്‍ശിച്ചു.
Adjust Story Font
16