Quantcast

 സ്കൂള്‍ ഡിജിറ്റലൈസേഷന് 33 കോടി

MediaOne Logo

admin

  • Published:

    1 Jun 2018 11:28 PM GMT

 സ്കൂള്‍ ഡിജിറ്റലൈസേഷന് 33 കോടി
X

 സ്കൂള്‍ ഡിജിറ്റലൈസേഷന് 33 കോടി

സ്കൂള്‍ വിദ്യാഭ്യാസത്തിന് 970 കോടി. മൂന്ന് ഘട്ടങ്ങളിലായി  45000 ഹൈടെക് ക്ലാസ് മുറികള്‍.

1.4 ലക്ഷം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ടി സി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത് നേട്ടമായി ഉയര്‍ത്തി കാട്ടി ധനമന്ത്രി. പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടിയാണ് ഈ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

4775 സ്‌കൂളുകളിലായി 45000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കും. ഫെബ്രുവരി മാസം അവസാനിക്കുന്നതിന് മുമ്പ് 20000 ക്ലാസ്‍മുറികള്‍ എല്ലാ സ്‌കൂളുകള്‍ക്കും പഠനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍. എല്‍പി യുപി സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് വേണ്ടി കിഫ്ബി വഴി 300 കോടി.അക്കാദമിക് നിലവാരം ഉയർത്താൻ 35 കോടി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന് 33 കോടി. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യത്തിന് 50 ലക്ഷം മുതല്‍ 1 കോടി വരെ സഹായവും ബജറ്റ് ഉറപ്പുവരുത്തുന്നു.

ബഡ്സ് സ്കൂളുകള്‍ക്ക് 26 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതുതായി 200 പഞ്ചായത്തുകളില്‍ കൂടി ബഡ്സ് സ്കൂള്‍ ആരംഭിക്കും. 290 സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി രൂപയും നീക്കിവച്ചിട്ടുള്ളതായി ധനമന്ത്രി അറിയിച്ചു. 1000 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പഠിക്കുന്ന 70 സ്‌കൂളുകളില്‍ 210 കോടി രൂപ അനുവദിച്ചു. 138 സ്‌കൂളുകള്‍ക്ക് മികവിന്റെ കേന്ദ്രങ്ങളാവാന്‍ 614 കോടി രൂപ. കിഫ്ബിയില്‍ നിന്ന്‌ സ്പെഷ്യൽ സ്കൂളുകൾക്ക് 17 കോടി‍യും ബഡ്സ് സ്കൂളുകൾക്ക് 23 കോടി രൂപയും വകയിരുത്തി. 150 ഹെറിറ്റേജ് സ്കൂളുകൾക്ക് പ്രത്യേക ധനസഹായം.

TAGS :

Next Story