കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല
കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല
പെൻഷൻ വിതരണം തടസം കൂടാതെ മുന്നോട്ടു പോകാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും. പെന്‍ഷന്‍ കുടിശിക മാര്‍ച്ചിന് മുന്‍പ് കൊടുത്തു തീര്‍ക്കും
കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളവും പെൻഷനും നൽകാൻ കെ.എസ്.ആർ.ടി.സിയെ പ്രാപ്തമാക്കും. പെൻഷൻ വിതരണം തടസം കൂടാതെ മുന്നോട്ടു പോകാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും. പെന്‍ഷന്‍ കുടിശിക മാര്‍ച്ചിന് മുന്‍പ് കൊടുത്തു തീര്‍ക്കും. കെ.എസ്.ആര്‍.ടി.സിയുടെ വായ്പ ആറ് മാസത്തിനകം സര്‍ക്കാര്‍ തിരിച്ചടക്കും. 1000 പുതിയ ബസുകൾ നിരത്തിലിറക്കും. കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്ക് 1000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
Adjust Story Font
16