പ്രവാസി ക്ഷേമത്തിന് 80 കോടി; ലോക കേരള സഭയ്ക്ക് 19 കോടി
പ്രവാസി ക്ഷേമത്തിന് 80 കോടി; ലോക കേരള സഭയ്ക്ക് 19 കോടി
പ്രവാസി പെന്‍ഷന്‍ പദ്ധതി പരിഷ്കരിക്കാൻ നടപടി.
80 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറയുകയും ചെയതു. എന്നാല്‍ മടങ്ങിവരുന്ന പ്രവാസികളുടെ പുനരിധിവാസത്തിന് ബജറ്റ് ഊന്നല്‍ നല്‍കുന്നില്ല. പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളിലും അനുകൂല നടപടി ഉണ്ടായില്ല.
എക്കാലത്തെയും റെക്കോർഡ് തുകയാണ് പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയത്. പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപ പ്രഖ്യാപിച്ചത് പ്രവാസലോകം സ്വാഗതം ചെയ്്തു. വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാകുമെന്ന പ്രതീക്ഷ പൂവണിഞ്ഞില്ല. നോ പ്രവാസികൾക്കായി കിഫ്ബിയിലുടെ മസാല ബോണ്ട് ഇറക്കും. കെഎസ്എഫ്ഇയുടെ പ്രത്യേക എൻആർഐ ചിട്ടി മാർച്ച്-ഏപ്രിൽ കാലയളവിൽ ആരംഭിക്കുമെന്നും ബജറ്റ് പറയുന്നു.
ചിട്ടിക്ക് പലിശയ്ക്കു പകരം ലാഭവിഹിതമാണ് ലഭ്യമാക്കുക. ചിട്ടിയിൽ അംഗങ്ങളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും പെൻഷനും നൽകാനുള്ള നീക്കവും ഗുണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈ സന്ദർശന വേളയിൽ പ്രവാസികൾക്കു നൽകിയ ഉറപ്പുകൾ സംബന്ധിച്ച് ബജറ്റിൽ പരാമർശമൊന്നും ഇല്ല.
ലോക മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്ക് 19 കോടി അനുവദിച്ചിട്ടുണ്ട്. സഭയുടെ ഭാവി പ്രവർത്തനങ്ങൾ സാധാരണ പ്രവാസികൾക്ക് എത്രകണ്ട് ഉപകരിക്കും എന്നു കണ്ടറിയണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം നല്ല ചുവടുവെപ്പാണ്. എന്നാൽ പ്രവാസികളുടെ ഒാൺലൈൻ ഡേറ്റാ ബേസ് തയാറാക്കുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണ്. തുടർച്ചയൊന്നും ഉണ്ടായില്ലെന്നു മാത്രം.
Adjust Story Font
16