ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ
കോടതിയലക്ഷ്യ കേസിൽ ഡി.ജി.പി ജേക്കബ് തോമസ് കോടതിയിൽ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നൽകിയിരുന്നു. അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിനോട് ഹൈകോടതി നിർദേശിച്ചത്.
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കോടതിയലക്ഷ്യം നടത്തിയതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല, സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള പരാമര്‍ശങ്ങള്‍ മാത്രമാണെന്നും കോടതി വിലയിരുത്തി. ഹൈക്കോടതിയിലെ കേസ് സുപ്രീം കോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. ഹരജിയില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
രാവിലെ കോടതിയലക്ഷ്യ കേസിൽ ഡി.ജി.പി ജേക്കബ് തോമസ് കോടതിയിൽ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നൽകിയിരുന്നു. അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിനോട് ഹൈകോടതി നിർദേശിച്ചത്. എന്നാൽ സുപ്രീംകോടതി നടപടി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ജേക്കബ് തോമസ് ഹൈകോടതിയിൽ നേരിട്ടു ഹാജരാകേണ്ടതില്ല.
കേന്ദ്ര വിജിലൻസ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി ജഡ്ജിമാർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങളുണ്ടായത്. ഹൈകോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരമാർശമുണ്ടാകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മിഷണർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് ജേക്കബ് തോമസ് പരാതി നൽകിയത്. ഇതേതുടർന്നാണ് ജേക്കബ് തോമസിനെതിരേ ഹൈകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്
Adjust Story Font
16