കാനായി കുഞ്ഞിരാമന് ആദരം
കാനായി കുഞ്ഞിരാമന് ആദരം
കാനായിയുടെ എണ്‍പതാം പിറന്നാള്‍...അദേഹത്തെ പ്രശസ്തനാക്കിയ മലമ്പുഴ യക്ഷിയുടെ അമ്പതാം വര്‍ഷം...
പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ എണ്‍പതാം പിറന്നാള്‍ കേരളമൊന്നാകെയാണ് ആഘോഷിക്കുന്നത്. ഒപ്പം അമ്പതിന്റെ പ്രൗഡിയില്‍ നില്‍ക്കുന്ന അദേഹത്തിന്റെ യക്ഷിയെയും ആദരിക്കുകയാണ്. ഭാരത് ഭവനും ആര്‍ട്ട് ലവേഴ്‌സ് ട്രസ്റ്റും സംയുക്തമായാണ് തിരുവനന്തപുരത്ത് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്നലെ തുടങ്ങിയ പരിപാടി നാളെ സമാപിക്കും.
കാനായിയുടെ എണ്‍പതാം പിറന്നാള്‍...അദേഹത്തെ പ്രശസ്തനാക്കിയ മലമ്പുഴ യക്ഷിയുടെ അമ്പതാം വര്‍ഷം...കേരളം കാനായി എന്ന ശില്‍പിയെ ആദരിക്കുകയാണ്. മൂന്ന് ദിവസം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ആഘോഷപരിപാടികളിലൂടെ....
13 വര്‍ഷം കാനായിക്കൊപ്പം സഞ്ചരിച്ച് ജിതേഷ് ദാമോദര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രധാന ആകര്‍ഷണം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആഘോഷചടങ്ങുകള്‍ക്ക് മന്ത്രി എ കെ ബാലനും തുടക്കം കുറിച്ചു. തന്റെ നാടിന്റെ ആദരത്തില്‍ സന്തോഷമുണ്ടെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.
നര്‍ത്തകി ജയപ്രഭ മേനോന്‍ അതരിപ്പിച്ച സാഗര കന്യക എന്ന നൃത്തശില്‍പവും ഉദ്ഘാടന ദിവസം അരങ്ങേറി.
Adjust Story Font
16