ദേശീയപാതക്കായി സിപിഎം ഭൂമി വിട്ടുനല്‍കിയെന്ന് വിജയരാഘവന്‍ പറഞ്ഞത് കള്ളമെന്ന് സമര സമിതി
ദേശീയപാതക്കായി സിപിഎം ഭൂമി വിട്ടുനല്‍കിയെന്ന് വിജയരാഘവന്‍ പറഞ്ഞത് കള്ളമെന്ന് സമര സമിതി
സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള അഞ്ച് സെന്‍റ് സ്ഥലത്തിന് പുറത്താണ് പാതയുടെ അലൈന്‍മെന്‍റ്. പാതയുടെ അലൈന്‍മെന്‍റ് നേരത്തെ അറിഞ്ഞാണ് സിപിഎം ഇവിടെ ഭൂമി വാങ്ങിയതെന്നാണ് സമര സമിതി ആരോപിക്കുന്നത്.
ദേശീയപാതക്കായി മലപ്പുറം കൊളപ്പുറത്തെ പാര്‍ട്ടിയുടെ സ്ഥലം വിട്ടുകൊടുക്കുന്നുവെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍റെ പ്രസ്താവന കള്ളമെന്ന് ആരോപണം. സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള അഞ്ച് സെന്‍റ് സ്ഥലത്തിന് പുറത്താണ് പാതയുടെ അലൈന്‍മെന്‍റ്. പാതയുടെ അലൈന്‍മെന്‍റ് നേരത്തെ അറിഞ്ഞാണ് സിപിഎം ഇവിടെ ഭൂമി വാങ്ങിയതെന്നാണ് സമര സമിതി ആരോപിക്കുന്നത്.
എആര്‍ നഗര്‍ പഞ്ചായത്തിലെ കൊളപ്പുറത്ത് സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് വേണ്ടിയാണ് സ്വകാര്യ വ്യക്തിയില്‍ നിന്നും സ്ഥലം വാങ്ങിയത്. സ്ഥലം റജിസ്റ്റര്‍ ചെയ്തതാകട്ടെ ഒരു പാര്‍ട്ടി നേതാവിന്‍റെ പേരിലും. ദേശീയപാത സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്നവരെ വിമര്‍ശിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞത് കൊളപ്പുറത്തെ പാര്‍ട്ടി ഓഫീസ് പാതക്കായി പാര്‍ട്ടി വിട്ടുനല്‍കി എന്നാണ്.
കൊളപ്പുറത്ത് ദേശീയപാതക്കായുള്ള സര്‍വെ പൂര്‍ത്തിയാക്കി കല്ല് സ്ഥാപിച്ചപ്പോള്‍ സിപിഎമ്മിന്‍റെ സ്ഥലം നഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമായി. ഇതോടെ എ വിജയരാഘവന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ കൊളപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും സിപിഎം വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ ഭൂമി സംരക്ഷിക്കാനായി പാതയുടെ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയെന്ന ആക്ഷേപം നാട്ടുകാര്‍ക്കുണ്ട്. അതേസമയം പാര്‍ട്ടിയുടെ ഭൂമിയും ദേശീയപാതാ അലൈന്‍മെന്‍റും തമ്മില്‍ ബന്ധപ്പെടുത്തുന്നത് അസംബന്ധമാണെന്ന് എ ആര്‍ നഗര്‍ ലോക്കല്‍ സെക്രട്ടറി മനോജ് പ്രതികരിച്ചു.
Adjust Story Font
16