നിപാ വൈറസ്; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി
നിപാ വൈറസ്; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി
അടിസ്ഥാനരഹിതവും പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതുമായ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
നവ മാധ്യമങ്ങൾ വഴി നിപാ വൈറസ് ബാധ സംബന്ധിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി സൈബർ പൊലീസിന് നിർദ്ദേശം നൽകി.
അടിസ്ഥാനരഹിതവും പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതുമായ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തെറ്റായ കാര്യങ്ങൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ ചെയ്താൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വ്യാജപ്രചാരണങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മുൻകരുതൽ എടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
Adjust Story Font
16