പ്രതിപക്ഷ നേതൃസ്ഥാനം: കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
പ്രതിപക്ഷ നേതൃസ്ഥാനം: കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
ഉമ്മന്‍ചാണ്ടിക്കായി എ ഗ്രൂപ്പും രമേശ് ചെന്നിത്തലക്കായി ഐ ഗ്രൂപ്പും രംഗത്തുള്ളപ്പോള്‍ കെ മുരളീധരന്‍, പി ടി തോമസ്, വി ഡി സതീശന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്
പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം കോണ്‍ഗ്രസില്‍ തുടരുന്നു. ഉമ്മന്‍ചാണ്ടിക്കായി എ ഗ്രൂപ്പും രമേശ് ചെന്നിത്തലക്കായി ഐ ഗ്രൂപ്പും രംഗത്തുള്ളപ്പോള്‍ കെ മുരളീധരന്‍, പി ടി തോമസ്, വി ഡി സതീശന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. അന്തിമ തീരുമാനം ഹൈകമാന്‍ഡിന്റേതായിരിക്കും.
എംഎല്‍എമാരുടെ എണ്ണം ഐ വിഭാഗത്തിനാണ് കൂടുതല്‍. സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശം തങ്ങള്‍ക്കെന്ന് ഐ വിഭാഗം പറയുന്നു. ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന രമേശ് ചെന്നിത്തയെയാണ് അവര്‍ നിര്‍ദേശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും പ്രതിപക്ഷത്തിരുന്ന പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് യോഗ്യനെന്ന് എ വിഭാഗം ഉറപ്പിക്കുന്നു. നിയമസഭയില്‍ ഭരണപക്ഷത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ മിടുക്കരില്ലെന്ന് എ വിഭാഗം പറയുന്നു. ഐ വിഭാഗത്തിന്റെ അവകാശവാദം ശക്തമായാല്‍ കെ മുരളീധരന്റെ പേരുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനും എ വിഭാഗം ശ്രമിച്ചേക്കും.
അതേസമയം മികച്ച പ്രതിഛായയുള്ളയാള്‍ പാര്‍ലമെന്ററി നേതൃത്വരംഗത്തും വരണമെന്നാണ് സുധീരന്‍ പക്ഷത്തിന്റെ നിലപാട്. പി ടി തോമസ്, വി ഡി സതീശന്‍ എന്നീ എ, ഐ ഗ്രൂപ്പിലെ നേതാക്കളുടെ പേരുകളും ഈ അര്‍ഥത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ ഹൈകമാന്‍ഡ് ഗൌരവത്തില്‍ കാണുന്നതിനാല്‍ അവരുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. എ കെ ആന്റണിയുടെ താല്പപര്യവും പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടും.
Adjust Story Font
16