മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് പ്രത്യേക രൂപരേഖയെന്ന് ശൈലജ ടീച്ചര്‍
മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് പ്രത്യേക രൂപരേഖയെന്ന് ശൈലജ ടീച്ചര്‍
മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിനായി പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
മഴക്കാലം അടുത്തതോടെ പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിനായി പ്രത്യേക രൂപ രേഖ തയ്യാറാക്കും. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്നും അവര്‍ പറഞ്ഞു.
മന്ത്രിയായ ശേഷം ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്നതിനിടയിലാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
Adjust Story Font
16