നാട്ടുവിട്ടവരുടെ ലക്ഷ്യം തീവ്ര ആത്മീയ ജീവിതം; ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും
നാട്ടുവിട്ടവരുടെ ലക്ഷ്യം തീവ്ര ആത്മീയ ജീവിതം; ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും
ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും മാത്രമേ സ്വീകരിക്കാവൂ എന്നാണ് ഇവരുടെ വിശ്വാസം.
കാസര്‍കോട് നിന്ന് 15 അംഗ സംഘം നാടുവിട്ടത് തീവ്ര ആത്മീയ ജീവിതം ലക്ഷ്യമിട്ടെന്ന് ബന്ധുക്കള്‍. ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും മാത്രമേ സ്വീകരിക്കാവൂ എന്നാണ് ഇവരുടെ വിശ്വാസം. തീവ്ര സലഫിസത്തില്‍ നിന്ന് രൂപപ്പെടുത്തിയ യാഥാസ്ഥിതിക ആചാരങ്ങളാണ് ഇവരുടെ പലായനത്തില്‍ കലാശിച്ചത്. നാടുവിട്ടവര്‍ അയക്കുന്ന സന്ദേശങ്ങളും ഇത് സ്ഥിരീകരിക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.
നാടുവിട്ടവര്‍ ബന്ധുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളെല്ലാം തീവ്രമായ ആത്മീയതയും കടുത്ത ആചാരങ്ങളും ജീവിതത്തില്‍ ഉറപ്പാക്കാനായതിന്റെ സന്തോഷം പങ്കുവക്കുന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തെറ്റാണെന്ന് ഒടുവില്‍ ലഭിച്ച സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അഷ്ഫാക്ക് ബന്ധുക്കള്‍ക്ക് അയച്ച ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലും തങ്ങള്‍ ആത്മീയ ലോകത്താണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ഇവരില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൃഷിയും ആടുവളര്‍ത്തലുമാണ് ഇസ്ലാമിക പാരമ്പര്യമെന്നാണ് ഇവരുടെ വിശ്വാസം. നാട്ടില്‍ ഒരു കുറ്റകൃത്യത്തിലും ഇവര്‍ പങ്കാളികളായിട്ടില്ല. നാട്ടിലെ മതപഠനം മതിയാവാതെ വന്നപ്പോഴാണ് കുടുംബസമേതം ഇവര്‍ മറുനാടുകളിലേക്ക് പോയത്. മുമ്പും പലതവണ ഇവര്‍ പോയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ആത്മീയത തേടിയുള്ള പലായനമാണ് ഇവര്‍ നടത്തിയതെന്നാണ് ബന്ധുക്കളുടെ വിശ്വാസം.
Adjust Story Font
16