Quantcast

കുടുംബസ്വത്ത് കൈമാറ്റത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന പുനഃപരിശോധിക്കുമെന്ന് തോമസ് ഐസക്

MediaOne Logo

Subin

  • Published:

    2 Jun 2018 12:06 AM GMT

കുടുംബസ്വത്ത് കൈമാറ്റത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന പുനഃപരിശോധിക്കുമെന്ന് തോമസ് ഐസക്
X

കുടുംബസ്വത്ത് കൈമാറ്റത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന പുനഃപരിശോധിക്കുമെന്ന് തോമസ് ഐസക്

ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ മുദ്രപ്പത്ര വില മൂന്ന് ശതമാനം വര്‍ധിപ്പിക്കുകയും പരമാവധി ഫീസ് പരിധി എടുത്തുകളയുകയുമാണ് തോമസ് ഐസക് ബജറ്റിലൂടെ ചെയ്തത്. ഈ നികുതി കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നാണ് ഇപ്പോള്‍ ധനമന്ത്രി നല്‍കുന്ന വിശദീകരണം

കുടുംബസ്വത്ത് കൈമാറ്റത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. ബജറ്റില്‍ ഏര്‍പ്പെടുത്തിയ മൂന്ന് ശതമാനം അധികനികുതി കുറക്കുകയോ എടുത്തുകളയുകയോ ചെയ്യുമെന്ന് ബ്ലോഗിലൂടെയാണ് ധനമന്ത്രി അറിയിച്ചത്. എന്നാല്‍ ഫീസ് ഉയര്‍ത്താനുള്ള നിര്‍ദേശം പിന്‍വലിക്കില്ല.

ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ മുദ്രപ്പത്ര വില മൂന്ന് ശതമാനം വര്‍ധിപ്പിക്കുകയും പരമാവധി ഫീസ് പരിധി എടുത്തുകളയുകയുമാണ് തോമസ് ഐസക് ബജറ്റിലൂടെ ചെയ്തത്. ഈ നികുതി കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നാണ് ഇപ്പോള്‍ ധനമന്ത്രി നല്‍കുന്ന വിശദീകരണം. പാവപ്പെട്ടവരുടെ ഭൂമികൈമാറ്റത്തിന് ഇത് വലിയ ഭാരം സൃഷ്ടിക്കുമെന്ന് മന്ത്രി ബ്ലോഗില്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത്തരം ഇടപാടുകകളില്‍ ഭൂമിക്ക് ആനുപാതികമായി ഫീസ് നല്‍കണമെന്ന പുതിയ വ്യവസ്ഥ പിന്‍വലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇതുവരെ ഇത് പരമാവധി ആയിരം രൂപ യായിരുന്നു. നികുതി വര്‍ധനക്കെതിരെ പ്രതിപക്ഷം സംസ്ഥാന വ്യാപകമായി സമരം നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. നേരത്തെ നിയമസഭ ധനകാര്യ സബ്ജക്ട് കമ്മിറ്റിയിലും ധനമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ അധിക നികുതി എടുത്തുകളയുന്നത് പ്രാബല്യത്തില്‍ വരാന്‍ ഇനിയും സമയം എടുക്കും.

TAGS :

Next Story